ചികിൽസ കൊടുക്കാതെ കൊന്നത് തന്നെ, പ്രതിക്കൂട്ടിൽ ഡോക്ടർമാർ

രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ 3ഓളം ഡ്യൂട്ടി ഡോക്ടർമാരും നേഴ്സുമാരും, പി.ആർ.ഒയും ഊരാ കുടുക്കിൽ. കുറ്റമെല്ലാം പി.ആർ.ഒയുടെ തലയിൽ കെട്ടിവയ്ച്ച് ഊരാൻ ഡോക്ടർമാർ നടത്തിയ നീക്കം പൊളിഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി. ആദ്യം കണ്ടത് നഴ്സിനെയും ഡ്യൂട്ടി ഡോക്ടറെയുമാണ്. ഇവര്‍ കയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി. മെഡിക്കൽ കോളേജും ആരോഗ്യ വകുപ്പും കൂടുതൽ പ്രതിസന്ധിയിൽ ആയി. ഡോക്ടറോട് പറഞ്ഞിട്ടും ആംബുലൻസിൽ വന്ന രോഗിയേ തിരിഞ്ഞ് നോക്കിയില്ല എന്ന് റിനി പറഞ്ഞു. ജേക്കബ് തോമസ് ചികിത്സ തേടി ചെന്ന സ്വകാര്യ ആശുപത്രിയിൽ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

Loading...

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു കടുത്ത പനിയും ശ്വാസതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബ് ചികിത്സാ നിഷേധിച്ചതിനെ തുടര്‍ന്നാണു മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ച തോമസിനെ തിരിഞ്ഞു നോക്കാന്‍ ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആംബുലന്‍സില്‍ വച്ചായിരുന്നു മരണം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തോമസിന്‍റെ മകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചികിത്സാ നിഷേധത്തിന് ഐപിസി 304ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല.

Loading...