8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ ചതിച്ച് കോടികൾ തട്ടിയിരുന്നു.

ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പ് ഇങ്ക്., ഗൂഗിൾ പാരൻ്റ് ആൽഫബെറ്റ് ഇങ്ക്., ഇല്ലിനോയിസ് ഗവർണർ ജെബി പ്രിറ്റ്‌സ്‌കറുടെ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം തുടങ്ങിയ ഉന്നത നിക്ഷേപകരെ ഋഷി ഷാ പറ്റിച്ചിരുന്നു. 8,300 കോടി രൂപയുടെ (1 ബില്യൺ ഡോളർ) തട്ടിപ്പ് ആണ്‌ നടന്നത്.

യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി തോമസ് ഡർക്കിൻ പുറപ്പെടുവിച്ച വിധി, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് തട്ടിപ്പ് കേസിൻ്റെ തട്ടിപ്പ് പുറത്ത് വരികയായിരുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് പ്രതി സർവകലാശാല കാലത്ത് തന്നെ ക്രൈം പ്ളാൻ ചെയ്തിരുന്നു.

കോൺടെക്സ്റ്റ് മീഡിയ ഹെൽത്ത് എന്നറിയപ്പെട്ടിരുന്ന കമ്പനി, രോഗികളെ ലക്ഷ്യം വച്ചുള്ള ആരോഗ്യ പരസ്യങ്ങൾ സ്ട്രീം ചെയ്യുന്നതിനായി ഡോക്ടർമാരുടെ ഓഫീസുകളിൽ ടെലിവിഷനുകൾ സ്ഥാപിക്കുന്നതിലൂടെ മെഡിക്കൽ പരസ്യങ്ങൾ മാറ്റുക എന്ന കാഴ്ചപ്പാടോടെയാണ് 2006 ൽ സ്ഥാപിതമായത്. ഷായ്‌ക്കൊപ്പം അദ്ദേഹത്തിൻ്റെ സഹസ്ഥാപകയായ ശ്രദ്ധ അഗർവാളും ചേർന്നു, മൂല്യനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ വളർച്ച അതിഗംഭീരമായി, തുടർന്ന് ഗൂഗിൾ അടക്കം ഉള്ളവരിൽ നിന്നും വൻ നിക്ഷേപം സ്വീകരിച്ച് തട്ടിക്കുകയായിരുന്നു