വീണാ വിജയനും റിയാസും ഒന്നായി, ക്ളിഫ് ഹൗസിൽ അപൂർവ്വ നിമിഷങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത്.വിവാഹം ലളിതം ആയിരുന്നു എങ്കിലും കേരളത്തിലെ ഏറ്റവും വലിയ വി.വി.ഐ.പി വേദിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിവാഹം എന്നത് ശ്രദ്ധേയമായി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. അൻപതു പേരെ മാത്രമാണ് ചടങ്ങിൽ ക്ഷണിച്ചത്. ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്ഐയിലൂടെയാണ് റിയാസിന്റെ രാഷ്ട്രീയ പ്രവേശം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനറെ എംഡിയാണ്. അബുദാബിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന വിവേക് കിരൺ സഹോദരൻ.

ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആയിരുന്നപ്പോൾ പി എ മുഹമ്മദ് റിയാസിന്റെ ആദ്യ ഭാര്യ ഡോ. സമീഹ സൈതലവി ആ യിരുന്നു  ഗാര്‍ഹിക പീഡന കേസ് നല്‍കിയിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആയിരുന്നു കേസ് ഫയല്‍ ചെയ്തിരുന്നത്. തുടർന്ന ഇവർ വിവാഹ മോചനം നേടി. ഈ ബന്ധത്തിൽ റിയാസിന് ൨ കുട്ടികൾ ഉണ്ട്. വീണക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയും ഉണ്ട്. റിയാസിനൊപ്പം കുട്ടികൾ ഇല്ല എങ്കിലും വീണക്ക് ഒപ്പമാണ്~  വീണയുടെ ആദ്യ വിവാഹത്തിലെ കുട്ടി ഉള്ളത്.

നല്ല രീതിയിൽ പഠിച്ച് എം.ബി.ബി.എസ് പൂർത്തിയാക്കിയ ആദ്യ ഭാര്യയേ ജോലിക്ക് പോലും പോകാൻ മുഹമദ് റിയാസ് സമ്മതിച്ചില്ലായിരുന്നു. സി.പി.എമ്മിന്റെ ഉറച്ച പ്രവർത്തകയും പോഷക സംഘടനാ നേതാവും കൂടിയായ ആദ്യ ഭാര്യയേ വിവാഹ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മുഹമദ് റിയാസ് വിലക്കി എന്നത് വിവാദമായിരുന്നു.

ക്ളിഫ് ഹൗസിൽ വയ്ച്ച് ഒരു വിവാഹം സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എല്ലാ തിരക്കും മാറ്റി വയ്ച്ച് ക്ളിഫ് ഹൗസിൽ വിവാഹ ചടങ്ങിൽ ആദ്യാ അവസാനം വരെ ഉണ്ടായിരുന്നു. നിറ പുഞ്ചിരിയിൽ ആയിരുന്നു പിണറായി വിജയൻ. ക്ളിഫ് ഹൗസിൽ നടന്ന വിവാഹം ഇത്തരത്തിൽ കേരളാ ചരിത്രത്തിലും ഇടം നേടി