കലാഭവന്‍ മണിക്ക് സംഭവിച്ചത് തന്നെ അനുജനും സംഭവിക്കുന്നു, പ്രതിസ്ഥാനത്ത് കെപിഎസി ലളിത

കലാഭവന്‍ മണിക്ക് കേരളത്തിന്റെ കലാ ഇടങ്ങളില്‍ സംഭവിച്ചത് തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും സംഭവിച്ചത്.സമൂഹത്തിന്റെ ഉന്നത ഇടങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വെറിയും കീഴ് ജാതിക്കാരോടുള്ള ഉന്നത കുലക്കാരുടെ അവഗണനയും ഇന്നും കേരളത്തില്‍ തുടരുന്നു.കേരളത്തിലെ ഏറ്റവും വലിയ സ്റ്റേജ് കലാകാരന്‍ കൂടിയായ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നില്‍ ജാതി പീഢനമായിരുന്നു.

പ്രതി സ്ഥാനത്ത് പിണറായി വിജയന്റെ മാനസ പുത്രിയും കമ്യൂണിസ്റ്റ്കാരുടെ അംബാസിഡറും ആയ നടി കെ.പി.എ.സി ലളിത.മരിക്കുമ്പോഴും ആര് എന്ത് പറഞ്ഞാലും അരിവാളും ചുറ്റികയും ഒക്കെയുള്ള ചെങ്കൊടി പുതപ്പിച്ചാല്‍ മതി എന്നൊക്കെ വീരസ്യം പറഞ്ഞ കട്ട കമ്യൂണിസ്റ്റ് ഇത്തരത്തില്‍ ജാതിയുടെ വക്താവാകുന്നത് ആര്‍ക്കും വിശ്വസിക്കാന്‍ ആകുന്നില്ല.ഈ പ്രായത്തിലും കെ.പി എ.സി ലളിതയ്ക്ക് എന്തു സംഭവിച്ചു.അതോ മറ്റാരേലും പറയുന്നത് കേട്ടതോ.ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതിങ്ങനെയായിരുന്നു.തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും.ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’;എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.നൃത്തം അവതരിപ്പിക്കാന്‍ അവസരം യാചിച്ച് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിതയെ ആര്‍.എല്‍ വി രാമകൃഷ്ണന്‍ സമീപിച്ചിരുന്നു.എന്നാല്‍ ലളിത എന്ന കുല സ്ത്രീയും വയോധികയും സൂത്രത്തില്‍ ഒഴിഞ്ഞു മാറി.എന്താണോ ഇടത് മുന്നണിയുടെ രാഷ്ട്രീയം അത് ഔദ്യോഗിക സ്ഥാനത്ത് ഇരുന്ന് ലളിത നടപ്പാക്കുകയായിരുന്നു.ലളിതയുടെ ചിരിപ്പിക്കുന്ന മനസിനുള്ളിലെ കാഠിന്യം ഇത്ര അധികം ഉണ്ടാകും എന്നാരും കരുതിയില്ല.ഇങ്ങനെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ അത്യദ്ധ്വാനം ശ്രമിച്ച ലളിതമാരുടെ ശരിക്കുള്ള മുഖം.സ്വന്തം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് കെപിഎസി ലളിത എത്തുകയായിരുന്നു.അത് തന്നെയായിരുന്നു ഇപ്പോള്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച കാരണവും.തലപ്പത്ത് വല്ല ബോധവും നീതിയും പാര്‍ട്ടി തലക്ക് പിടിക്കാത്ത കലാകാരന്മാരും ആയിരുന്നു എങ്കില്‍ ഇങ്ങിനെ ഒന്നും നടക്കില്ലായിരുന്നു. ഒരു കലാകാരനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതില്‍ നിന്നും ലളിതക്കും സര്‍ക്കാരിനും ഒഴിഞ്ഞ് മാറാന്‍ ആകില്ല.ലളിത പീഢിപ്പിച്ചു എന്ന് കൃത്യമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നു.അദ്ദേഹം ലളിതയേ കുറിച്ച് പറയുന്നത് ഒന്നു കൂടി നോക്കാം..കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്.അവരുമായി ഞാന്‍ 8 ഓളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്.വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്.ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല.ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്.ഇടത് പക്ഷ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്ന് ഇടത് ഭരണം വരാന്‍ വേണ്ടി പ്രവര്‍ത്തിച്ച് ഒടുവില്‍ ഇടത് ഭരണത്താല്‍ ജീവന്‍ വെടിയാന്‍ തീരുമാനിച്ച ഹത ഭാഗ്യനാണ് ഈ സഖാവ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.ഇതു തന്നെയാണ് കലാഭവന്‍ മണിയുടെ കാര്യത്തിലും ഉണ്ടായത്.ജാതി വെറിയും,നിറത്തിന്റെ അപമാനവും എല്ലാം മൂലം അനേകം അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ആളാണ് മണി.പല നടിമാരും മുന്‍ നിര നടന്മാരും മണി ഉണ്ടേല്‍ ഞങ്ങള്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.കവടി നിരത്തിയും പ്രവചനക്കാരേ കണ്ടും മണി ദുശകുനം എന്ന് കണ്ടെത്തി ഒഴിവാക്കിയ സംവിധായകരും നിര്‍മ്മാതാക്കളും ഉണ്ട്.ജതി വെറിയുടേയും മറ്റും പീഢനം ആയിരുന്നു മണിയുടെ ജീവനും ഈ വിധം ഇല്ലാതാവാന്‍ കാരണം.