മലപ്പുറത്ത് റോഡ് അപകടങ്ങൾക്ക് പിന്നിൽ തീവ്ര ഗ്രൂപ്പുകളും, അവയവ മാഫിയകളും

റോഡ് അപകടങ്ങൾ എല്ലാം യഥാർഥ അപകടങ്ങൾ അല്ല. കേരളത്തിൽ പകയുള്ളവരെ കൊലപ്പെടുത്താൻ ഇപ്പോൾ ഏറ്റവും എളുപ്പം ഉപയോഗിക്കാൻ റോഡ് ആയുധമാക്കുന്നു.24 വർഷം മുൻപ് മലപ്പുറം കൊളത്തൂരിൽ ബിജെപി നേതാവ് ചെമ്മലശ്ശേരി മൂർക്കത്ത് മോഹനചന്ദ്രൻ മരിച്ചത് റോഡ് അപകടം കൊലപാതകം എന്ന് തെളിഞ്ഞതോടെ ഇനി എത്റ്റ്ര റോഡ് അപകടം ഇത്തരത്തിൽ തെളിയാനിരിക്കുന്നു. കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഭീകവാദികളുടെ അഴിഞ്ഞാട്ടവും വക വരുത്തലും ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌ മലപ്പുറത്തേ ബിജെപി നേതാവ് ചെമ്മലശ്ശേരി മൂർക്കത്ത് മോഹനചന്ദ്രൻ കാരണങ്ങൾ പുറത്ത് വരുന്നത്. ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയാണ്‌ ഇത് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വേരോട്ടം ഉള്ള ഭീകര പ്രവർത്തകർ കാൽ നൂറ്റാണ്ട് മുമ്പേ മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്നു എന്നതും പുറത്ത് വരുന്നു.

കാൽ നൂറ്റാണ്ട് മുമ്പ് കൊലപാതകം വരെ നടത്തിയ ഈ സംഘടന ഇപ്പോഴും രഹസ്യ പ്രവർത്തനം നടത്തുന്നതായി പോലീസ് സംശയിക്കുന്നു. ആർഎസ്എസ് നേതാവ് തൊഴിയൂർ സുനിൽ വധക്കേസിൽ ഭീകര വാദ നേതാക്കളായ ജം ഇയ്യത്തുൽ ഇസ്ഹാനിയ സ്ഥാപക നേതാവ് കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാൻ(51), തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകതൊടിയിൽ യൂസഫലി(52) എന്നിവരാണ് മോഹനചന്ദ്രന്റെ മരണവും കൊലപാതകമായിരുന്നെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.

സുനിലിന്റെയും മോഹനചന്ദ്രന്റെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ ജീപ്പ് ആണെന്ന് പ്രതികൾ സമ്മതിച്ചു. ജീപ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മോഹനചന്ദ്രന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചു. സുനിൽവധം അടക്കം സമാന സ്വഭാവമ‍ുള്ള 8 കൊലക്കേസുകൾക്കു പിന്നിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. മലപ്പുറം പാലൂർ അങ്ങാടിയിൽ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന മോഹനചന്ദ്രൻ രാത്രി കടയടച്ച് സൈക്കിളിൽ വീട്ടിലേക്കു പോകുന്നതിനിടെ വാഹനമിടിച്ച് മരിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം.

പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാൽ 2006ൽ കേസ് അവസാനിപ്പിച്ചു.എന്നാൽ പ്രതികൾ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതെങ്ങനെയെന്ന് ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകർക്കു യൂസഫലി ക്ലാസുകൾ നടത്തിയിരുന്നതായി ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. യൂസഫലി മുൻപ് തൃശൂരിൽ രാജീവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

സുനിൽ വധക്കേസിൽ അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് ദുബായിലേക്കു കടന്ന യൂസഫലിയെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് 2 കൊലപാതകം കൂടി മലപ്പുറത്ത് നിന്നും പുറത്തു വന്നു. 2016ൽ പൊന്നാനിയിൽ റോഡ് അപകടത്തിൽ മരിച്ച് 16 വയസുള്ള 2 ആൺകുട്ടികളുടെ അപകട മരണം അവയവ മാഫിയ നടത്തിയ കൊലപാതകം എന്ന് തെളിയുകയാണ്‌. 2016 നവംബർ 20ന് രാത്രി വന്നേരി സ്കൂൾ മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് പൊന്നാനിയിൽ കൂട്ടുകാരായ 2 കൗമാരക്കാർ അതും 16 വയസു പ്രായം ഇരുവർക്കും ഉള്ള, നജീബുദ്ദീൻ, വാഹിദ് എന്നീ ആളുകൾ മരിക്കുന്നത്.റോഡ് അപകടങ്ങൾ കൃത്യമായി പ്ലാൻ ചെയ്ത് ഉണ്ടാക്കുകയും എതിരാളികളേ പകയുടെ പേരിൽ ഇല്ലാതാക്കുകയുമാണ്‌. കേരളത്തിൽ അനവധി റോഡ് അപകടങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട് എന്നും സംശയിക്കുന്നു