ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരികെ കൊടുക്കണമെന്ന് രൂപേഷ് പീതാംബരന്‍, വിമര്‍ശിച്ച് ആരാധകര്‍

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ശൈലജ ടീച്ചര്‍ ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍ കേരളത്തില്‍ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയും ഒഴിവാക്കാമായിരുന്നു എന്ന് രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ്, നിലവിലെ കേരള ആരോഗ്യമന്ത്രിയോട് ഒരു പരിഭവവുമില്ല! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍, കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു.

കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത് എന്ന്, കേരളത്തില്‍ വോട്ട് ചെയ്ത ഒരു പൗരന്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറയാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം.

ബ്രിംഗ് ബാക്ക് ശൈലജ ടീച്ചര്‍, റിക്വസ്റ്റ് എന്നീ ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് രൂപേഷിന്റെ പോസ്റ്റ്. നിലവില്‍ മട്ടന്നൂര്‍ എം.എല്‍.എയായ ശൈലജ ടീച്ചര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിലാണ് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്.

അതേസമയെ പോസ്റ്റിന് താഴെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരാള്‍ കമന്റ് ചെയ്തതിങ്ങനെ, ആര് ചെയ്‌ലജയോ ?? 10000 ത്തോളം കോവിഡ് മരണങ്ങള്‍ പുഴുത്തി വെച്ച ഷയിലജ പിണറായി എന്ത് കോപ്പാണ് ഉണ്ടാക്കിയത് രണ്ട് വാഴ കളും PR കമ്പനി കെട്ടി പടുത്തിയ ബിംബം ങ്ങള്‍ ആണ് കുറെ പൈഡ് അവാര്‍ഡ് PR കമ്പനി വാങ്ങി കൊടുത്തു മാര്‍ക്കറ്റ് ചെയ്തു.10000 മരണം പുഴുത്തി വെച്ച് അല്ലെ കേരളം No 1 ആക്കിയത് ഉളുപ്പ് ഇല്ലേ ഈ നാറികളെ സപ്പോര്‍ട്ട് ചെയ്യാന്‍

ബെസ്റ്റ് കണ്ണാ ബെസ്റ്റ്!! തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള PR work അല്ലാതെ എന്ത് പ്രത്യേക മികവാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിന് ഉണ്ടായിരുന്നത്? എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.