ചെറിയ പ്രായം മുതൽ ജോലിക്ക് പോവണം, വീട് നോക്കണം, സ്വന്തമായിട്ട് ഒരു 5 പൈസ ചിലവാക്കാൻ ആരും സമ്മതിക്കുന്നുമില്ല, കുറിപ്പ്

ലോകപുരുഷ ദിനത്തിൽ റോസ രവീന്ദ്രൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു ജീവിതകാലം മുഴുവൻ പുരുഷന്മാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് റോസ കുറിപ്പിൽ പറയുന്നത്. ചെറിയ പ്രായം മുതൽ ജോലിക്ക് പോവണം, വീട് നോക്കണം, ഭാര്യയെ നോക്കണം. എന്നാലോ സ്വന്തമായിട്ട് ഒരു 5 പൈസ ചിലവാക്കാൻ ആരും സമ്മതിക്കുന്നുമില്ല. പുരുഷന്മാരെ വെറും ATM machines ആയിട്ട് കാണുന്ന പരിപാടി സ്ത്രീകൾ എന്ന് നിർത്തുന്നോ അന്നേ ഞാൻ Men’s Day ആഘോഷിക്കൂവെന്നും കുറിപ്പിൽ പറയുന്നു

പൂർണ്ണരൂപം

1. അവളുടെ കല്യാണം ഉറപ്പിച്ചു. ചെക്കനെന്താ ജോലി? 2. പെങ്ങളുടെ കല്യാണമാണ്. അത് നീ വേണം നടത്താൻ! 3. കെട്ടിയതിൽ പിന്നെ അവന് അമ്മയേം വേണ്ട വീട്ടുകാരേം വേണ്ട ഇന്നലെ വന്ന ഭാര്യയെ മതി. പെങ്കോന്തൻ! 4. നിങ്ങൾക്ക് ഏത് നേരവും വീട്ടുകാരുടെ വിചാരമാണ്. പിന്നെന്തിനാ എന്നെ കെട്ടി ഇങ്ങോട്ട് കൊണ്ട് വന്നത്? 5. ഭർത്താവിന് എത്രയാ ശമ്പളം? 6. വെഡ്‌ഡിങ് ആനിവേഴ്സറി ആയിട്ട് ഹസ്ബൻഡ് എന്താ ഗിഫ്റ്റ് തന്നത്? (iPhone 12 Pro order placed) 7. ഭർത്താവ് നിനക്ക് സ്വർണമൊന്നും വാങ്ങി തന്നില്ലേ? 8. 40 വയസാവുമ്പോഴേക്ക് സ്വന്തം വീടെടുക്കണം. നീ അതിന് വേണ്ടി പൈസയൊക്കെ എടുത്ത് വയ്ക്കുന്നുണ്ടല്ലോ അല്ലെ?9. ഒരു മോളാണ് വളർന്ന് വരുന്നത്. ആ ഓർമ്മ ഉണ്ടായാ മതി

ഫെമിനിസം പറയുന്നതിൻ്റെ ഇടയിൽ പാവം പുരുഷന്മാരുടെ ധർമ്മസങ്കടം കാണാതിരിക്കരുത് സുഹൃത്തുക്കളെ. ചെറിയ പ്രായം മുതൽ ജോലിക്ക് പോവണം, വീട് നോക്കണം, ഭാര്യയെ നോക്കണം. എന്നാലോ സ്വന്തമായിട്ട് ഒരു 5 പൈസ ചിലവാക്കാൻ ആരും സമ്മതിക്കുന്നുമില്ല. പുരുഷന്മാരെ വെറും ATM machines ആയിട്ട് കാണുന്ന പരിപാടി സ്ത്രീകൾ എന്ന് നിർത്തുന്നോ അന്നേ ഞാൻ Men’s Day ആഘോഷിക്കൂ.