
ആർ എസ് എസിന്റെ നേതൃത്വത്തിൽ പാലക്കാട് സ്ത്രീശക്തി സംഗമം നടന്നു. കേരളത്തിലെ എല്ലാ ഭാഗത്ത് നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്ത പരിപാടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാൻ ഉദ്ഘാടനം ചെയ്തു. ജയ് ശ്രീറാം എന്ന മുദ്രവാക്യം വിളിച്ച് നുസ്രത്ത് ജഹാൻ സ്ത്രീ സംഗമത്തേ അഭിസംബോധന ചെയ്യുകയായിരുന്നു. സനാതനധർമത്തിൽ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് നുസ്രത്ത് ജഹാൻ പറഞ്ഞു.
ഭാരതത്തിൽ ജീവിക്കുന്ന ഞാനും ഹിന്ദുവാണെന്ന് പറയാൻ അഭിമാനമുണ്ട്. എനിക്ക് മുന്നിൽ രാജ്യമല്ലാതെ സമുദായമില്ല. ഒരു വ്യക്തിയുടെ സംസ്‌കാരമാണ് ഹിന്ദുത്വം. അതിൽ മതമില്ല. എന്നാൽ, ബാക്കി മതങ്ങൾ പറയുന്നത് നേരെ തിരിച്ചാണ്. നമുക്ക് ആദ്യം വേണ്ടത് രാഷ്ട്രമാണ്. രാഷ്ട്രമുണ്ടെങ്കിലെ ജനതയും സമൂഹവും കുടുംബവുമുള്ളൂ. മുഗൾ സാമാജ്ര്യത്തെക്കുറിച്ചും, മറ്റും പഠിപ്പിക്കുന്നതിന് പകരം രാജ്യത്തിന് വേണ്ടി പോരാടിയ ഝാൻസി റാണി, ശിവജി എന്നിവരെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ചരിത്രത്തെകുറിച്ച് എഴുതിവെച്ചവർ പഠിപ്പിച്ചുപോവുകയാണ് നാം. അതുശരിയല്ലെന്ന് നുസ്രത്ത് ജഹാൻ പറഞ്ഞു.
ഹിന്ദുത്വ എന്നത് ഭാരതം നമ്മുക്ക് സമ്മാനിച്ച ഒരു അമൂല്യ സമ്പാദ്യമാണെന്നും ഇസ്ലാം മാത്രമല്ല ലോകത്തിലെ എല്ലാ മതങ്ങളെയും ഉൾകൊള്ളാൻ വ്യാപ്തിയുള്ള ഒന്നാണ് ഹിന്ദുത്വ എന്നും മുവായിരത്തോളം വരുന്ന സ്ത്രീ പ്രതിനിധികളോട് അഭിസംബോധന ചെയ്യവേ നുസ്രത്ത് ജഹാൻ കൂട്ടിചേർത്തു. കേരളത്തിന്റെ മതസാഹോദര്യ ബന്ധം ഊട്ടിഉറപ്പിക്കുന്ന ഉത്തരവാദിത്വം ഇനി കേരളത്തിലെ കുടുബിനികളുടെയും, സ്ത്രീകളുടെയും കൈകളിലാണെന്നും, അമ്മമാരുലൂടെ മാത്രമേ വരും തലമുറയെ മാറ്റിയെടുത്ത് മതസഹോദര്യം പുനസ്ഥാപിച്ച് മതഭ്രാന്തമാരിൽ നിന്ന് വേർതിരിച്ച ഒരു നവകേരളത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളു എന്ന് ശ്രീമതി. നുസ്രത്ത് ജഹാൻ തന്റെ പ്രസംഗത്തിൽ ഊന്നൽ നൽകി പറഞ്ഞു.
ഖുറാനെ ചേർത്ത് പിടിക്കുകയും, 350 വർഷം മാത്രം പഴക്കമുള്ള മനുഷ്യ നിർമ്മിത ശിരിയത്ത് നിയമങ്ങൾ തള്ളിപറഞ്ഞത്തിന്റെ പേരിൽ ഐ. എസ്. ഐ. എസ്, ജമത്തെ ഇസ്ലാമി, മുസ്ലിം ലീഗ്, എസ്. ഡി. പി. ഐ തുടങ്ങിയ സംഘനകളുടെ വധഭീഷണിഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് പ്രൊട്ടക്ഷൻ അപേക്ഷ നൽകിയിട്ടുപോലും മുസ്ലിം പ്രീണനത്തിന്റെ ഭാഗമായി പിണറായി സർക്കാർ തള്ളിക്കളയുകയായിരുന്നു.
ഇന്ന് ഭാരതം മറ്റു രാജ്യങ്ങൾക്ക് മുന്നിലെത്തിയെങ്കിൽ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. തനിക്ക് സമുദായത്തിൽനിന്ന് എന്തെല്ലാം ആക്ഷേപം കേൾക്കേണ്ടി വന്നാലും അതിന് ഗൗരവത്തിലെടുക്കുന്നില്ല. കാരണം രാജ്യമില്ലാതെ സമുദായമില്ലെന്നേ എനിക്ക് പറയാനുള്ളൂ. ഇന്ന് മുസ്ലീം സ്ത്രീകൾ പല കാര്യങ്ങളിലും മുന്നോട്ടുവരുന്നതിന് കാരണം അവർക്ക് കിട്ടിയ സ്വാതന്ത്ര്യത്താലാണ്. ഇതിന് കാരണം മുത്തലാഖ് നിരോധിച്ചതാണ്. മുത്തലാഖ് ഇല്ലാതാക്കിയതിനെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു.
എന്നാൽ മുസ്ലീം സ്ത്രീകൾക്കിടയിൽ ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാടാണുള്ളത്. മറ്റുള്ളവരുടെ മതത്തേയും ആചാരങ്ങളെയും വിശ്വാസത്തെയും മിത്താണെന്ന് പറഞ്ഞയാൾക്ക് സ്വന്തം മതം മിത്താണെന്ന് പറയാനുള്ള ആർജവമുണ്ടോയെന്നും അവർ പറഞ്ഞു. ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് നാം മുന്നോട്ടുപോകണമെന്നും അവർ ആഹ്വാനം ചെയ്തു. സ്ത്രീകൾ സമൂഹത്തിൽ മുന്നോട്ടുവരുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്് പരമപ്രാധാന്യം നൽകണം. മറ്റെന്തുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലേ നമ്മുടെ ലക്ഷ്യത്തിലെത്താൻ കഴിയൂ എന്നോർക്കണം.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ കേരളത്തിൽ സ്ഥനാർഥിയായി പരിഗണിക്കുന്ന പട്ടികയിൽ ഉള്ളയാളുമാണ് നുസ്രത്ത് ജഹാൻ.വരുന്ന ലോകസഭ ഇലക്ഷനിൽ കോഴിക്കോട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലാണ് നുസ്രത്ത് ജഹാനെ ബിജെപി ദേശീയ നേതൃത്വം എൻ. ഡി. എ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
കേരളത്തിൽ ആർ. എസ്. എസ് ന്റെ പൂർണ പിന്തുണയുള്ള നുസ്രത്ത് ജഹാന്, കെ. സുരേന്ദ്രൻ നയിക്കുന്ന ബി. ജെ. പി ഘടകം പിന്തുണക്കും എന്നാണ് നിലവിൽ സംഘപരിവാർ ക്യാമ്പുകളിലെ വിലയിരുത്തൽ.ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീളാദേവി, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ഡോ. ആർ. അർച്ചന,ഡോ മഹിളാമോർച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത ,ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചർ തുടങ്ങിയവർ സംഘാടക സമിതിക്ക് നേതൃത്വം നൽകി.