സ്വര്‍ണ്ണക്കടത്ത് കേസ് പിണറായിക്കായി കസ്റ്റംസ് മുക്കി, ഒഴുക്കിയത് നൂറ്കണക്കിന് കോടികളോ?, ആര്‍എസ്എസ് മുഖവാരിക കേസരി

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കസ്റ്റംസ് കൂട്ട് നിന്നുവെന്ന് ആര്‍എസ്എസ് മുഖവാരിക. കസ്റ്റംസ് തെളിവ് നശിപ്പിച്ചതിനാലാണോ ഇടത് സര്‍ക്കാരും പിണറായി വിജയനും വീണ്ടും അധികാരത്തില്‍ വന്നത്? ഇടനിലക്കാരായി നിന്ന ദല്ലാളന്മാര്‍ക്ക് കിട്ടിയത് നൂറു കണക്കിനു കോടി രൂപ കമ്മീഷനോ എന്ന് തുടങ്ങി നലിയ ദുരൂഹതകളുടെ സൂചനയാണ് ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ റിപ്പോര്‍ട്ടില്‍ ഉയരുന്നത്.

ഇപ്പോള്‍ കേന്ദ്ര കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആര്‍ എസ് എസ് രംഗത്ത് വന്നിരിക്കുകയാണ്. മാരീചന്‍ വെറുമൊരു മാനല്ല എന്ന തലക്കെട്ടില്‍ സംസ്ഥാന ബിജെപിയുടെ മുന്‍ വക്താവ് പി.ആര്‍ ശിവശങ്കറിന്റെ കവര്‍‌സ്റ്റോറിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ‘ബിരിയാണി നയതന്ത്ര’ തെളിവുകള്‍ ഇടത് സഹയാത്രികരായ ഉദ്യോഗസ്ഥന്മാര്‍ മുക്കുകയോ നശിപ്പിക്കുകയോ ചെയ്തു എന്നാണ് ആര്‍ എസ് എസ് വാരിക കേസരിയിലത്. സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷണ ഏജന്‍സികള്‍ അട്ടിമറിച്ചു എന്ന് വന്‍ ആരോപണം ഇപ്പോള്‍ ഉയരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നതും ഇതു തന്നെയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള നിലപാട് തന്നെയാണ് ആര്‍ എസ് എസ് മുഖ വാരികാ ലേഖനം. ബിജെപി മുന്‍ സംസ്ഥാന നേതൃത്വം വക്താവ് സ്ഥാനത്തു നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും ഒഴിവാക്കിയ പിആര്‍ ശിവശങ്കറിനെ കൊണ്ട് കവര്‍‌സ്റ്റോറി എഴുതിപ്പിച്ചതും ശ്രദ്ധേയമാണ്. അതായത് ബിജെപി ഒഴിവാക്കിയ നേതാവ് തന്നെ ആര്‍ എസ് എസ് വാരികയില്‍ ഇതെല്ലാം തുറന്ന് എഴുതുമ്പോള്‍ വെട്ടിലാകുന്നത് ബിജെപി നേതൃത്വം ആണ്.

ബിജെപിയുടെ കേരള നേതൃത്വം ഈ വിമര്‍ശനം ഒരിക്കലും ഇഷ്ടപെടില്ല. കാരനം ഇത്തരത്തിലുള്ള ഇടപെടലിനും കസ്റ്റംസ് ഉദ്യോഗസ്ഥരും പിണറായി വിജയനും തമ്മിലുള്ള ഉത്ത് തീര്‍പ്പും രഹസ്യ ധാരണക്കും എതിരേ എന്തുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നില്ല എന്ന് ചോദ്യം ഉയരുകയാണ്. ആര്‍ എസ് എസ് വാരികയില്‍ പറയുന്നത് പോലെ സ്വര്‍ണ്‍ന കടത്തും ഡോളര്‍ കടത്തും ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തും എല്ലാം ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് അട്ടിമറിച്ചത് പ്രതിപക്ഷ നേതാവ് പോലും ഉന്നയിക്കുമ്പോള്‍ ബിജെപി ഇപ്പോഴും നിശബ്ദമാണ്. പാര്‍ട്ടിക്ക് ഇതൊക്കെ ആര്‍ എസ് എസിനേക്കാള്‍ നന്നായി പറയാനാകും. ആര്‍ എസ് എസിനു പരിമിതികള്‍ ഉണ്ട്. കാരണം രാഷ്ട്രീയ സംഘടന ബിജെപിയാണ്. രാഷ്ട്രീയ പ്രസ്ഥാവനകള്‍ ആര്‍ എസ് എസ്വ് നടത്താറില്ല. ഇത്ര വലിയ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ അട്ടിമറിയും സംസ്ഥാന ബിജെപി ഉന്നയിക്കാതെ നിശബ്ദമായി ഇരിക്കുമ്പോഴാണ് ആര്‍ എസ് എസ് സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനപ്പുറത്ത് രാഷ്ട്രീയം പറയുവാനോ ചര്‍ച്ച ചെയ്യാനോ ആര്‍ എസ് എസിനു സാധിക്കില്ല.

അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന നേരത്തേ ഈ മൊഴികള്‍ എല്ലാം നല്‍കിയതാണ്. ആ മൊഴികള്‍ അന്വേഷിക്കുന്നതിനു പകരം ഇതെല്ലാം മുഖ്യമന്ത്രിയേ അറിയിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ പിണറായി വിജയനു അവസരം നല്‍കി. ക്‌ളിഫ് ഹൗസിലും സിക്രട്ടറിയേറ്റിലും തീ പിടുത്തല്‍ ഉണ്ടാക്കി വിലപ്പെട്ട രേഖകള്‍ കത്തിക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്ത് കേസില്‍ ശക്തമായ സമരം നടത്തിയ ബിജെപിയേ പോലും ഇപ്പോള്‍ കേന്ദ്ര അന്വേഷണ സംഘം പ്രതിക്കൂട്ടിലാക്കുകയാണ് എന്നും വിമര്‍ശനം ഉയരുകയാണ്. ഇതിലെല്ലാം ഇടയിലാണ് ഇത് വെളിപ്പെടുത്തി ആര്‍ എസ് എസ് മുഖ പത്രവും രംഗത്ത് വന്നത്. കസ്റ്റംസ് വകുപ്പ് എന്ന് തെളിച്ച് പറയുന്നില്ല എങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചു എന്നാണ് പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി അത് അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ മുക്കി എന്നും അട്ടിമറിച്ചു എന്നും ആര്‍ എസ് എസ് മുഖ വാരിക പറയുന്നു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ എന്ത് ചെയ്തുവെന്നാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്ന പ്രധാന ചോദ്യം. രണ്ടാം സ്വര്‍ണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്ത് തീര്‍പ്പുണ്ടായെന്ന പ്രതിപക്ഷ ആരോപണം സക്തമാകുമ്പോഴാണ് അസ്‌ന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറി നറ്റത്തി എന്ന് വ്യ്ക്തമാക്കി ആര്‍ എസ് എസ് നിലപാടും. ഇതോടെ പ്രതിപക്ഷം ഇത് നാലെ ചേരുന്ന നിയമ സഭയിലും ഉയര്‍ത്തും. പിണറായി വിജയന്‍ മലയാളികളായ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചെലുത്തിയ സ്വാധീനവും വന്‍ പ്രലോഭനവും ആയിരിക്കാം സ്വര്‍ണ്‍ന കടത്തും ബിരിയാണി ചെമ്പിലേ സ്വര്‍ണ്ണവും ഒക്കെ അന്വേഷിക്കാതെ പോയത്. കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പോലും ഇല്ല. ഉദ്യോഗസ്ഥര്‍ ഈ കേസില്‍ തെളിവ് നശിപ്പിച്ചു എന്ന് ആധികാരികതയോടെ തന്നെ ആര്‍ എസ് എസ് മുഖ വാരിക പറയുമ്പോള്‍ കേരള സമൂഹവും ഞെട്റ്റലോട് തന്നെ ഇത് അറിയണം. മുഖ്യമന്ത്രി തെളിവുകള്‍ ഉദ്യോഗസ്ഥരേ ഉപയോഗിച്ച് നശിപ്പിച്ചു. കേന്ദ്ര ഏജന്‍സിയേ കേരളത്തില്‍ ഹൈജാക്ക് ചെയ്യാന്‍ പിണറായി വിജയനു സാധിച്ചു

സ്വപ്ന സുരേഷ് പുറത്ത് വിട്ട മൊഴികള്‍ അപ്പോള്‍ തന്നെ പിണറായി വിജയന്റെ ഓഫീസില്‍ എത്തിച്ച് നല്കുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു. ആരായിരിക്കും ഈ ദല്ലാള്‍ മാര്‍. പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാന്‍ എത്ര നൂറു കണക്കിനു കോടികള്‍ വാരി എറിഞ്ഞിട്റ്റായിരിക്കും സ്വര്‍ണ്ണ കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിച്ചത്. പിണറായി വിജയനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ നിന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയായിരിക്കാം. ഇതെല്ലാം തിരശീലക്ക് പിന്നില്‍ തുടരുമ്പോഴും ഇപ്പോഴും സ്വപ്ന പറയുന്ന കാര്യങ്ങളില്‍ കസ്റ്റംസും ഇ.ഡിയും കാര്യമായ ഒരു അന്വേഷനവും നടത്താതെ ഇരുട്ടില്‍ തപ്പി ജനത്തേ പറ്റിക്കുകയാണ് എന്ന് പറഞ്ഞാല്‍ പോലും അത് അധികമാവില്ല.