ശബരിമല ദർശന സമയം നീട്ടും, ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നട തുറക്കും, വിവരങ്ങൾ ഇങ്ങനെ

പത്തനംതിട്ട : ഭക്തക്തജന തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ ദർശന സമയം നീട്ടാൻ തീരുമാനം. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് തന്ത്രി അനുമതി നൽകിയിട്ടുണ്ട്. ദർശന സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് തന്ത്രി അറിയിച്ചി‌ട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാനും തീരുമാനമായി.

ദർശനത്തിനായി 14 മണിക്കൂറോളമാണ് ഭക്തർ ക്യൂയിൻ നിൽക്കുന്നത്. ക്യൂ നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ഭക്തർ പറയുന്നു. പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയും പരാതി ഉയരുന്നുണ്ട്

ഭക്തരുടെ എണ്ണം വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി പരിമിതപ്പെടുത്തിയെങ്കിലും ഇതുവരെ ന‌ടപ്പിലാക്കിയിട്ടില്ല.