അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം, 3 വാഹനങ്ങൾ കൂട്ടിയിടിച്ചു

പ്രദീപ് നായർ

മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചു. പെരുവന്താനത്തിന് സമീപമാണ് അപകടമുണ്ടായത്. 3 വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടം. ആന്ധ്ര സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.റോഡിൽ നില്ക്കുകയായിരുന്ന ഇവരെ പിന്നാലെ വന്ന വാഹനം ഇടിച്ച് മൺ തിട്ടയിൽ ചേർത്ത് ഞെരുക്കുകയായിരുന്നു. തല്ക്ഷണം ഇരുവരും മരിച്ചു

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍  പുറത്തിറങ്ങി സംസാരിക്കവെ മറ്റൊരു തീര്‍ത്ഥാടകവാഹനം പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.  ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്.

മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ഇവര്‍ ചതഞ്ഞ് മരിച്ചെന്നാണ് വിവരം.എതിരെ വന്ന ലോറിയില്‍ ഇടിക്കാതെ വെട്ടിക്കുന്നതിനിടയിലാണ് ബസ് ട്രാവലറില്‍ ഇടിച്ചത്. വാഹനത്തിന് മുന്നില്‍ സംസാരിച്ചുനിന്നവരാണ് വാഹനത്തിനും മതിലിനും ഇടയില്‍പെട്ട് മരിച്ചത്.