ശബരിമല സ്ട്രോങ് റൂം പരിശോധിക്കും; വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണവും നൂറ് കിലോ വെള്ളിയിലും കുറവ്

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ഉണ്ടായതായി കണ്ടെത്തി. ഓഡിറ്റിംഗില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വര്‍ണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചു. കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം നാളെ പരിശോധിക്കും.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുക. നാളെ 12മണിക്കാണ് സ്ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക.

കാണിക്കയായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയാണ് പതിവ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോള്‍ രജിസ്റ്ററിലെ എട്ടാം നമ്പര്‍ കോളത്തിലാണ് രേഖപ്പെടുത്തുക. 2017ന് ശേഷം ലഭിച്ചതില്‍ നിന്നാണ് 40 കിലോ സ്വര്‍ണവും നൂറ് കിലോ വെള്ളിയും എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. നാളെ നടക്കുന്ന പരിശോധനയില്‍ സ്‌ട്രോംഗ് റൂുമിലെത്തിയ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അളവ് രേഖപ്പെടുത്തും. അങ്ങനെ രേഖപ്പെടുത്തുന്ന മഹസറില്‍ സ്വര്‍ണവും വെള്ളിയും കൃത്യമായ അളവ് കണ്ടില്ലെങ്കില്‍ ശബരിമലയിലെ ഉത്തരാദിത്തപ്പെട്ടവര്‍ അതിന് മറുപടി നല്‍കേണ്ടതായി വരും