ശബരിമലയിൽ എത്തുന്നവർ സ്വകാര്യ വാഹനങ്ങളിൽ ജാഗ്രത, പണം പോകാൻ സാധ്യത

ശബരിമലയിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് കർശന പരിശോധന. എത്തുന്നത് ടാക്സി നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം എങ്കിൽ ചോദ്യം ചെയ്യലും സംഘർഷവും. കള്ള ടാക്സി പിടിക്കാൻ എന്ന നടപടിയുടെ ഭാഗമായെന്ന് പറയുമ്പോൾ അധികാരികൾക്ക് പുറമേ നിലക്കലിലേയും മറ്റും ടാക്സി ഡൗവർമാരും കൂടി പരിശോധന നടത്തുമ്പോൾ സംഘർഷം ഉണ്ടാകുന്നു. കള്ള ടാക്സി പിടിക്കേണ്ടത് തന്നെ എങ്കിലും മാന്യമായി അന്തസോടെ സ്വന്തം വാഹനത്തിൽ കുടുംബക്കാരും സുഹൃത്തുക്കളുമായി സമാധാനത്തിൽ എത്തുന്ന അയ്യപ്പന്മാർക്ക് ഇത് ബുദ്ധിമുട്ട് ആകരുത് എന്നും ആവശ്യം ഉയരുന്നു.

വീഡിയോ കാണാം

അതേ സമയം ശബരിമലയിൽ ശുദ്ധജലക്ഷാമം വർദ്ധിക്കുന്നു. സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള പുതിയ പൈപ്പ് ലൈൻ നിർമ്മാണ പദ്ധതി അനിശ്ചിതാവസ്ഥയിൽ തുടരുന്നു. കുന്നാർ ഡാമിൽ നിന്നും സന്നിധാനത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് അവതാളത്തിലായത്.

പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പദ്ധതി തയ്യാറായതോടെ ടെന്റർ നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ മൂന്ന് തവണ ടെന്റർ നടത്തിയെങ്കിലും ആരും ടെന്റർ എടുക്കാൻ തയ്യാറായില്ല. ഈ പദ്ധതി വാട്ടർ അതോറ്റിക്ക് നൽകാനാണ് ദേവസ്വം പദ്ധതിയ്ിടുന്നത്

സന്നിധാനത്ത് നിന്ന് എട്ട് കിലോമീറ്റർ മാറിയാണ് കുന്നാർ ഡാം സ്ഥിതി ചെയ്യുന്നത്. കുന്നാറിലെ വെള്ളമാണ് സന്നിധാനത്തെ പ്രധാന ജലസ്രോതസ്. നിലവിൽ ഡാമിൽ നിന്നും കാസ്റ്റ് അയൺ പൈപ്പിലൂടെയാണ് സന്നിധാനത്ത് വെള്ളം എത്തിക്കുന്നത്.