ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നു

തിരുവനന്തപുരം: ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതി ലോല പ്രദേശമുള്‍പ്പെടെയുള്ള സ്ഥലത്താണ് കുരിശ് നാട്ടി കൈയേറ്റം നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശ്രീഭുവനേശ്വരീ ദേവിയുടെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്.

ഈ പ്രദേശത്തെയാണ് വ്യാപകമായ കുരിശുകൃഷിയിലൂടെ മറ്റൊരു കുരിശുമലയാക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ഇതുപോലെ ആസൂത്രിതമായ നിരവധി കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്.

നിലയ്ക്കലില്‍ കുരിശു കണ്ടെടുത്തു എന്ന ഒരു വാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ട് അന്ന് തുടങ്ങിയ പരീക്ഷണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഒത്തു തീര്‍പ്പിന്റെ ഭാഗമായി ക്രിസ്തീയസഭ സൗജന്യമായി നേടിയത് നാലര ഏക്കര്‍ വനഭൂമിയായിരുന്നു. ഈ തന്ത്രം തന്നെയാണ് ശബരിമല പൂങ്കാവനത്തിന്റെ മറ്റൊരു ഭാഗമായ പഞ്ചാലിമേട് കൈയേറികൊണ്ട് നടപ്പിലാക്കുന്നത്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യവും ശബരിമല തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.