ശബരിമലയിൽ ഭക്തജനത്തിരക്ക്; തിരക്കിൻറെ മറപറ്റി സ്ത്രീകളെ കടത്തിവിടാൻ ശ്രമമെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്നത് വൻ ഭക്തജനത്തിരക്ക്. തിരക്കിൻറെ മറവിൽ വീണ്ടും സന്നിധാനത്ത് സ്ത്രീകളെ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം. വരും ദിവസങ്ങളിലും ശബരിമലയിൽ വമ്പിച്ച തിരക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽത്തന്നെ ഇതിന്റെ മറവിൽ സന്നിധാനത്തേക്ക് കടക്കാനായിരിക്കും ശ്രമം. മൂന്ന് മുതൽ അഞ്ചുപേർ അടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് ശബരിമലയിൽ എത്താൻ പദ്ധതിയിടുന്നതെന്നാണ് രഹസ്യവിവരം.

സ്ത്രീപ്രവേശനം ആവർത്തിക്കാനുള്ള ശ്രമമാണ് വീണ്ടും നടക്കുന്നത്. ഇതിന് തടയിടാൻ ഫേസ് ഡിക്ടക്ടർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഭക്തരയുടെ ഇടയിൽ നിന്നുള്ള ആവശ്യം. സ്ത്രീപ്രവേശന സമയത്ത് പ്രവർത്തിച്ചിരുന്ന ക്യാമറകൾ ഒന്നും തന്നെ ഇപ്പോൾ പ്രവർത്തനമില്ലെന്നാണ് വിവരം. അതിനാൽ തന്നെ മുഖം മറച്ച് സന്നിദാനത്ത് എത്താനും കഴിയും.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന ഉത്തരവുള്ളതിനാൽ സ്ത്രീകളെ തടയാനും സാധ്യതയില്ല. വരും ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്ന തിരക്കുകൾ മുതലെടുത്ത് സ്ത്രീകൾ സന്നിധാനത്ത് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അയ്യനെ കാണാനെത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്ന കൂട്ടത്തിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടാനുള്ള നടപടികൂടി ശ്രദ്ധിച്ചാൽ ഇതിന് തടയിടാനാകും.