ശബരിമല ദര്‍ശനത്തിന് റജ്സ്റ്റര്‍ ചെയ്തിരിക്കുന്നത് 319 യുവതികള്‍, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങിയതോടെ യുവതി പ്രവേശനം കോടതി സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവരെ ശബരിമല ദര്‍ശനത്തിനായി 319 യുവതികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുയ പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി യുവതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

15 വയസ്സു മുതല്‍ 45 വയസ്സു വരെ പ്രായമുള്ള 319 യുവതികള്‍ ആണ് ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള യുവതികള്‍ ആരും ശബരിമല ദര്‍ശനത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

വിര്‍ച്വല്‍ ക്യൂവില്‍ പേര് ചേര്‍ക്കാനായി വെബ്‌സൈറ്റില്‍ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നുവെന്ന വിവരം പോലീസിനും വ്യക്തമായിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ സ്വദേശികള്‍ ആണ്. 160 പേരാണ് ആന്ധ്രയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് 139 പേരും കര്‍ണാടകയില്‍ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് 8 പേരും ഒഡിഷയില്‍ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു.

അതേസമയം
അതേസമയം ശബരിമലയില്‍ യുവതി പ്രവേശനം കോടതി സ്റ്റേ ചയ്യത്തത്തിനെ തുടര്‍ന്ന് ദര്‍ശനത്തിന് എത്തിയ പത്ത് യുവതികളെ കഴിഞ്ഞ ദിവസവും പോലീസ് തിരിച്ച് അയച്ചിരുന്നൂ. ദര്‍ശനത്തിന് എത്തിയ ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ സ്ത്രീകളുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി. പമ്പയില്‍ നിന്നും ആണ് ഇവരെ തിരികെ വിട്ടത്.

നടതുറക്കുമ്പോള്‍ എന്ത് വന്നാലും ശബരിമല ദര്‍ശനം നടത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. തന്റെ കൈയില്‍ 2018ലെ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം.

ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയില്‍ ഉണ്ട്. അതിനാല്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം. പുനഃപരിശോധാ ഹര്‍ജികള്‍ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ നല്‍കാത്തതിനാല്‍ ആ വിധി നിലനില്‍ക്കുന്നുണ്ട്. മല കയറാന്‍ വരുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മാതൃ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞു.

അതേസമയം ശബരിമല പുന പരിശോധനാ ഹര്‍ജിയില്‍ വിധി പറയുന്നത് ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടത് നടപടിക്ക് പിന്നാലെ ഈ മണ്ഡലകാലവും വിഷയങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ ഏഴംഗ ബെഞ്ചിന് വിധി പറയുന്നത് വിട്ട കോടതി നടപടിക്ക് പിന്നാലെ ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തത്ക്കാലം യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

യുവതിപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകനോട് സര്‍ക്കാര്‍ നിയമോപദേശം തേടും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിന്‍ മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദമാവുകയും ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്.