രണ്ട് വർഷം 20 വർഷമായി തോന്നുന്നു, പിതാവിന്റെ വേർപാടിനെക്കുറിച്ച് സബീറ്റ

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സബീറ്റ ജോർജ്. കോട്ടയം കടനാട് ആണ് സബിറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടെ താരം വിവാഹിതയാവുകയും അമേരിക്കയിലേക്ക് കുടുംബ സമേതം ചേക്കേറുകയുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതയായി.

ഇപ്പോഴിതാ പിതാവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പിതാവ് ഇല്ലാത്ത രണ്ട് വർഷം ഇരുപത് വർഷം പോലെയാണ് തോന്നിയതെന്നാണ് സബീറ്റ പിതാവിനൊപ്പം ആശുപത്രിയിൽ നിന്നും പകർത്തിയ ചിത്രം പങ്കിട്ട് കുറിച്ചത്. ‘അച്ഛൻ പോയിട്ട് ഇന്നേക്ക് രണ്ട് വർഷം. തനിച്ചാകലിന്റെ വേദന അച്ഛന്റെ മോൾ മനസിലാക്കിയ നീണ്ട രണ്ട് വർഷങ്ങൾ. എന്തൊക്കയോ കൂടെ ഒരുമിച്ച് ചെയ്യണമായിരുന്നു എന്നൊരു തോന്നൽ ഈ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടുന്നു ഡാഡി.’

‘തലേദിവസം രാത്രി ഞാൻ ഡാഡിയുടെ നെറ്റിയിൽ ഏറ്റവും കൂടുതൽ സമയം ചുംബിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ അറിഞ്ഞു. ഇത് ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്. രണ്ട് വർഷം ഇരുപത് വർഷമായി തോന്നുന്നു. അതിനുശേഷം നിങ്ങളുടെ മകൾക്ക് ജീവിതം ഒരിക്കലും സമാനമായിരുന്നില്ല. ഒരിക്കലും ആയിരിക്കില്ല.’

എല്ലാ ദിവസവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ…’; എന്നാണ് പിതാവിന്റെ വേർപാടിന്റെ രണ്ടാം വർഷത്തിൽ സബീറ്റ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പിതാവിനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ഫോട്ടോയും സബീറ്റ പങ്കിട്ടു. പകരംവെയ്ക്കാൻ പറ്റാത്ത ഒന്നേ ഉള്ളൂ ഈ ലോകത്ത് അച്ഛൻ, അമ്മ. അവർ ഉള്ളപ്പോൾ വില അറിയില്ല. ഇല്ലാത്തപ്പോൾ നമ്മൾ ഒരോന്നും മനസിലാക്കുന്നു എന്നെല്ലാമാണ് സബീറ്റയുടെ കുറിപ്പിന് ആരാധകർ കുറിച്ച കമന്റുകൾ.