എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനാണെന്ന് മാത്രം, സാബുമോന്‍ പറയുന്നു

അടുത്തിടെയാണ് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളില്‍ എത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പുറത്തിറങ്ങിയത്. ഒടിടി റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രതത്തിന് കൈയ്യടികള്‍ കൊണ്ടി നിറയുകയാണ്.

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നുത്. ഇപ്പോള്‍ സിനിമ കണ്ട ശേഷം നടനും അവതാരകനുമായ സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോന്‍ കുറിച്ചിരിക്കുന്നത്. ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ’ എന്നാണ് സാബുമോന്റെ കുറിപ്പ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.