
സായ് പല്ലവി തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക നടിയാണ്. സായി സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും ആരാധകർക്കിടയിൽ എന്നും പ്രിയങ്കരി തന്നെ. സായി പല്ലവിയുടെ ആദ്യ സിനിമയായ പ്രേമം പുറത്തിറങ്ങിയതു മുതൽ സായ് പല്ലവിയോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ആരാധകർ നിരവധിയാണ്.
ഇപ്പോൾ ഇതാ ബോളിവുഡിലെ ഒരു യുവ താരം പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നു. യുവ നടൻ ഗുൽഷൻ ദേവയ് ക്ക് സായ് പല്ലവിയോട് ഏറെ നാളായി ക്രഷ് ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗുൽഷൻ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കുറേ നാളുകളായി സായ് പല്ലവിയോട് ക്രഷ് ഉണ്ടെന്ന് ഗുൽഷൻ പറഞ്ഞിരിക്കുന്നു.
സായ് പല്ലവിയുടെ നമ്പർ ഗുൽഷൻ ദേവയുടെ കൈയ്യിൽ ഉണ്ട്. പക്ഷെ ഒന്ന് വിളിക്കാനോ പരിചയം പുതുക്കാനോ ഉള്ള ധൈര്യമില്ല – ഗുൽഷൻ പറയുന്നു. മികച്ച നടിയും നർത്തകിയുമാണ് പല്ലവിയെന്നും യുവ നടൻ പറഞ്ഞിട്ടുണ്ട്. സായ് പല്ലവിയോടുള്ളത് വെറും ക്രഷ് മാത്രമാകുമെന്നാണ് ഗുൽഷൻ നിലവിൽ കരുതുന്നത്. കുറേ നാളായി ഇതുണ്ടെന്നും നടൻ വ്യക്തമാക്കുന്നു. എന്നെങ്കിലും സായ് പല്ലവിക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷിക്കുന്നതായും ഗുൽഷൻ പറയുന്നുണ്ട്.