പ്രസംഗം വളച്ചൊടിച്ചു; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം/ വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെക്കുറിച്ചാണ് താന്‍ പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം കിട്ടുവാന്‍ ഭരണഘടന ശാക്തീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.

മല്ലപ്പളിളിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. പുറത്ത് വരുന്ന വാര്‍ത്തകള്‍ വളച്ചോടിക്കപ്പെട്ടതാണ്. ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും സജി ചെറിയാന്‍ പറഞ്ഞു. വിലിയ പ്രതിഷേധമാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിയുടെ രാജി കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു എന്നാല്‍ സജി ചെറിയാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ പറയുന്നു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.