വിവാദപ്രസംഗം; മന്ത്രി സജി ചെറിയാനില്‍ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം/ ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം.

വിവാദപ്രസംഗത്തില്‍ ഭരണഘടനയെ വിര്‍ശിച്ചിട്ടില്ല, ഭരണകൂടെത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം എന്നാണ് വിവരം. വിവാദപ്രസംഗത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.