എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തുപിടിക്കാനാണ് ആഗ്രഹം

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം.സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌
വഴിമാറുകയായിരുന്നു.ഷഫ്‌ന തിരുവനന്തപുരം കാരിയും സജിൻ തൃശ്ശൂരുകാരനുമാണ്‌.

ഇപ്പൊൾ ഷഫ്‌ന പങ്കുവെച്ച പുതിയ ചിത്രമാണ് വൈറൽ ആകുന്നത്.സജിന്റെ കൈയും പിടിച്ചു കടൽ തീരത്തു നിൽക്കുന്ന ചിത്രമാണ് ഷഫ്‌ന പങ്കിട്ടത്.എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തുപിടിക്കാനാണ് ആഗ്രഹം,എന്നും എന്നെന്നും എന്റെ ലവ് എന്നാണ് ചിത്രത്തിന് ഒപ്പം ഷഫ്‌ന കുറിച്ചത്.നിരവധി ആരാധകരും താരങ്ങളും താരത്തിന്റെ പുതിയ ചിത്രത്തിന് ഇഷ്ടം പങ്കിട്ടുകൊണ്ട് രംഗത്ത് ഉണ്ട്

ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ താരത്തെ എതിരേറ്റത്.അതേ സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്.സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് സജിനും മിനി സ്‌ക്രീനിൽ ചുവട് ഉറപ്പിച്ചത്.അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഒരുപാട് ആരാധനയാണ്. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്,സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് നാൾക്കുനാൾ കഴിയും തോറും ആരാധകർക്ക് ഇഷ്ടം കൂടി വരികയാണ്

‌.