ഭാര്യയ്ക്ക് ഒപ്പം അഭിനയിക്കാനില്ലെന്ന് സജിന്‍

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടനാണ് സജിന്‍.ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും ഇപ്പോള്‍ മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ് അദ്ദേഹം.സാന്ത്വനമെന്ന സീരിയല്‍ കാണുന്നവര്‍ക്ക് സുപരിചിതനാണ് അദ്ദേഹം.പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സജിന് മികച്ച വേഷം ലഭിക്കുന്നത്.സാന്ത്വനത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് സജിന്‍ അവതരിപ്പിക്കുന്നത്.ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സജിന്റെ വാക്കുകള്‍ ഇങ്ങനെ,അഭിനയത്തില്‍ സജീവമാകണമെന്നാണ് ആഗ്രഹിച്ചത്.ഭാര്യ ഷഫ്‌നയാണ് അഭിനയ ജീവിതത്തിന് മികച്ച പിന്തുണ നല്‍കുന്നത്.തിരിച്ചുവരവിനായി കാത്തിരുന്നതും അവളായിരുന്നു.അഭിനയത്തോട് തനിക്കെത്ര ഇഷ്ടമുണ്ട് എന്നതിനെക്കുറിച്ച് അവള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.വീട്ടിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്.മികച്ച അവസരത്തിനായി കാത്തിരിക്കുന്നതിനിടയില്‍ മറ്റൊരു ജോലി നോക്കാന്‍ പറഞ്ഞ് ആരും തന്നെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തിയിട്ടില്ല.

അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ ഷഫ്‌നയാണ് സീനിയര്‍.അഭിനയത്തിലെ കാര്യങ്ങളെക്കുറിച്ചൊക്കെ അവള്‍ പറഞ്ഞ് തരാറുണ്ട്.വിമര്‍ശനവും അഭിനന്ദനങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്.ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ചമ്മലുണ്ട്.ഒരുമിച്ച് അഭിനയിക്കാന്‍ ഷഫ്‌നയ്ക്ക് ആഗ്രഹമുണ്ട്.എന്നാല്‍ എനിക്ക് അതിന് കഴിയുമോയെന്നറിയില്ല.ലൊക്കേഷനിലേക്ക് വരാന്‍ പോലും അവളെ അനുവദിക്കാറില്ല.അവള്‍ നോക്കുന്നത് കാണുമ്പോള്‍ തനിക്ക് ചമ്മല്‍ അനുഭവപ്പെടും.