നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇടില്ല, സജിത ബേട്ടി പറയുന്നു

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ് സജിത ബേട്ടി. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത ഏറെ ശ്രദ്ധിക്കപ്പെടുനന്ത്. പിന്നീട് സിനിമയില്‍ നിന്നും സീരിയലില്‍ എത്തി. വില്ലത്തി വേഷങ്ങളായിരുന്നു സജിതയ്ക്ക് ഏറെ ലഭിച്ചത്. പലപ്പോഴും ഗ്ലാമറസ് ഗെറ്റപ്പിലും സജിത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2012ലാണ് സജിത വിവാഹിതയാകുന്നത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തു. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സജിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സജിത മനസ് തുറന്നത്.

സജിതയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ ഇസക്ക് ഒന്നര വയസ്സായി (ഇപ്പോള്‍ മൂന്നര വയസ്സ്). അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ഷമാസ് ബിസിനെസ്സ് കാരനാണ് ഒപ്പം ഒരു കലാകാരനും. ‘ടൂ കണ്‍ ട്രീസി’ല്‍ ഒരു ചെറിയ വേഷം ചെയ്ത അദ്ദേഹം ഇപ്പോഴും തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഷമാസ് ഇക്ക എന്ന് എന്നോട് അഭിനയം നിര്‍ത്താന്‍ പറയുന്നുവോ അത് വരെയും ഞാന്‍ അഭിനയിക്കും. ഇത് വരെയും അദ്ദേഹം എന്റെ ഒപ്പം നിന്നിട്ടുള്ളത് അല്ലാതെ ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം തന്നെയാണ് എന്റെ എല്ലാ ഭാഗ്യങ്ങള്‍ക്കും കാരണം.

ഗ്‌ളാമര്‍ വേഷങ്ങളില്‍ നിന്നും പെട്ടെന്ന് ഞാന്‍ ട്രഡീഷന്‍ ആയതൊന്നും അല്ല. ഞാന്‍ പണ്ട് മുതല്‍ക്കു തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ്. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്നൊന്നും താന്‍ പറയുന്നില്ല്.

ഗ്‌ളാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള വേഷങ്ങള്‍ എന്തും കഥാപാത്രത്തിന് അനുസരിച്ചു ചെയ്യുന്ന സജിത ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ല. ഉണ്ടാകാന്‍ ഷമാസ് ഇക്ക സമ്മതിക്കുകയും ഇല്ല. അദ്ദേഹം എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആള് തന്നെയാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ ലഭിച്ചത്. അഭിനയത്തില്‍ നിന്നും സാഹചര്യങ്ങള്‍ കൊണ്ട് മാറി നിന്നു എന്ന് മാത്രം. നല്ല കഥാപാത്രങ്ങള്‍ ഒത്തുവന്നാല്‍ തിരിച്ചുവരും.

ഞാന്‍ തിരിച്ചുവരും. നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച കഥാപത്രം ഇത് വരെയും തനിക്ക് വന്നിട്ടില്ല. ഇന്നും തന്നെ കാണുന്നവര്‍ ഞാന്‍ ചെയ്ത വില്ലത്തി കഥാപാത്രങ്ങളെ പറ്റി സംസാരിക്കും. വില്ലത്തി ആയാലും സോഫ്റ്റ് ക്യാരക്ടര്‍ ആയാലും ഞാന്‍ ലീഡ് ചെയ്യുന്ന ഒരു റോള്‍ ആയിരിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. സീരിയലുകളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ എനിക്ക് വാശി. പക്ഷേ സിനിമയില്‍ നായികാ കഥാപത്രം മതി എന്നൊന്നും പറയില്ല. ഷാമസിക്ക അഭിനയത്തിലേക്ക് പോകാനായി പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ് അപ്പോള്‍ നീ അഭിനയിക്കണം ഞാന്‍ എന്തിനും കൂട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുക.