പാലക്കാട് പ്രണയത്തിന്റെ പേരില്‍ പത്ത് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന റഹ്‌മാന്റെയും സജിതയുടെയും കേസില്‍ പൊലീസ് റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. അയിലൂര്‍ കാരക്കാട്ടുപറമ്ബിലെ വീട്ടിലെ ഒറ്റമുറിയില്‍ യുവതി കഴിഞ്ഞ സംഭവത്തിലാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കുന്നത്. വനിത കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നെന്മാറ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്.

സംഭവത്തില്‍ നെന്മാറ പോലീസ് റഹ്‌മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയുംറഹ്‌മാന്റെയും വിശദമായ മൊഴി രേഖപ്പെടുത്തി.പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍കൂടി ചേര്‍ത്താണ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുന്നത്. റഹ്‌മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്.

സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിത കമ്മിഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വാടകവീട്ടില്‍ കഴിയുന്ന റഹ്‌മാനും സജിതയ്ക്കും സഹായവുമായി മഹിള അസോസിയേഷന്‍ ഭാരവാഹികളെത്തി. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാന്‍, കസേര തുടങ്ങിയ വീട്ടുപകരണങ്ങള്‍ നല്‍കി.