കെഎസ്ആർടിസിയിലെ ശമ്പള വിതരണം തുടങ്ങി

കെഎസ്ആർടിസിയിലെ മെക്കാനിക്ക് വിഭാഗം ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം വിതരണം ചെയ്ത് തുടങ്ങി. തിരുവനന്തപുരം മുതലുള്ള 5 തെക്കൻ ജില്ലകളിലെ മെക്കാനിക്കുകൾക്കാണ് മൂന്നാം ഘട്ടത്തിൽ ശമ്പളം നൽകുന്നത്. മെയ് മാസത്തെ ശമ്പള വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ഇന്നലെ സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.

ബാക്കി മെക്കാനിക്കൽ ജീവനക്കാരുടെ ശമ്പളം ജൂലൈ രണ്ടിന് നൽകും. തൂപ്പുകാർ അടക്കമുള്ള കരാർ തൊഴിലാളികൾക്കും ഹയർ ഡിവിഷൻ ഓഫിസർമാർക്കുമുള്ള ശമ്പളം വിതരണം ചെയ്യുന്നതിൽ തീരുമാനമായില്ല.