തിരുവല്ല മെഡിക്കൽ മിഷനിലെ വ്യാജ പീഡിയാട്രീഷ്യൻ സാംസൺ കെ സാം 20കാരിയെ പീഢിപ്പിച്ചതിലും ആരോപണ വിധേയൻ

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്കെതിരേ വീണ്ടും ഗുരുതരമായ ആരോപണങ്ങൾ. വ്യാജ പീഡിയാട്രീഷൻ സാംസൺ കെ സാം എന്നയാൾ മുമ്പ് 20കാരിയായ പെൺകുട്ടിയേ പീഢിപ്പിച്ച കേസിൽ ആരോപണ വിധേയനായിരുന്നു. സാംസൺ കെ സാമിന്റെ കുടുംബം നടത്തിവന്നിരുന്ന വൃദ്ധസദനത്തിൽ ഹോം നഴ്സായി ജോലി ചെയ്തിരുന്ന പന്തളം സ്വദേശിനിയായ പെൺകുട്ടിക്കെതിരെ ലൈംഗീകാക്രമണം നടത്തുകയായിരുന്നു. ഈ കേസിൽ പെൺകുട്ടിയുടെ പരാതി പ്രകാരം സാംസൺ കെ സാം ആരോപണ വിധേയനായിരുന്നു. 2002ലായിരുന്നു ഈ സംഭവം ഉണ്ടായത്. 3 പ്രതികൾ ചേർന്ന് പ്രതികൾ നടത്തുന്ന വൃദ്ധ സദനത്തിലേ നേഴ്സിനെ മാനഭംഗം നടത്തി എന്ന് പരാതി ഉയർന്നത്. 4കൊല്ലം ആയിര കണക്കിനു കുട്ടികളേ ചികിൽസിച്ച വ്യാജ ശിശുരോഗ വിദഗനെതിരേ ഭയപ്പെടുത്തുന്ന വിവരങ്ങളാണ്‌ ഇപ്പോൾ വരുന്നത്.

പ്രതികൾക്കെതിരേ ഉയർന്ന പരാതിയുടെ വിശദാംശങ്ങളാണ്‌ 9 വർഷങ്ങൾക്ക് ശേഷം കർമ്മ ന്യൂസിനു ലഭ്യമായത്. ലൈം ഗീക കുറ്റകൃത്യത്തിൽ ആരോപണ വിധേയനായിട്ടും വ്യാജ പീഡിയാട്രീഷ്യനെ തിരുവല്ല ആശുപത്രിയിൽ ജോലിക്കെടുക്കുകയായിരുന്നു. മറ്റ് കേസിൽ അരോപണ വിധേയനും വ്യാജ പീഡിയാട്രീഷ്യനുമായ സാസൺ കെ സാമിനേ തിരുവല്ല മെഡിക്കൽ സൂപ്രണ്ടന്റ് വരെയാക്കിയിരുന്നു. 4 കൊല്ലമാണ്‌ ഇയാൾ വ്യാജമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളേ ചികിൽസിച്ചത്. ഇയാൾ ചികിൽസ നടത്തിയ രോഗികളായ കുട്ടികളുടെ ചിലർ ഇപ്പോൾ പരാതിയും ആയി രംഗത്ത് വന്നിട്ടുണ്ട്. ഇതേ ആശുപത്രിയിൽ പ്രസവം നടത്തി യുവതിക്ക് ആശുപത്രിയിൽ നിന്നും ഇൻഫക്ഷൻ ഉണ്ടായി ഇപ്പോഴും രോഗിയായി കഴിയുന്ന പരാതിയും പുറത്ത് വന്നു.

 

ലൈം ഗീക പീഢന കേസിൽ സാംസൺ കെ കോശിക്കെതിരേ 2002ൽ സമരവും വാർത്താ സമ്മേളനവും നടത്തിയത് മുൻ ആരോഗ്യ മന്ത്രിയും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചർ ആയിരുന്നു. എന്നാൽ പിന്നീട് സ്വന്തം പാർട്ടി അധികാരത്തിൽ വന്നിട്ടും അന്ന് സമരം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ കേസിൽ ഉരുണ്ട് കളിക്കുകയായിരുന്നു.

സാംസൺ കെ സാം പീ ഢിപ്പിച്ച പെൺകുട്ടിയേ തിരുവന്തപുരത്ത് എത്തി സന്ദർശിച്ച ശേഷമായിരുന്നു പി കെ ശ്രീമതി സമരവുമായി രംഗത്ത് വന്നത്. 2002ൽ ഹിന്ദു പത്രവും ഇത് വ്യക്തമായി റിപോർട്ട് ചെയ്തിട്ടുണ്ട്. ആ റിപോർട്ടുകൾ ഇന്നും ലഭ്യവുമാണ്‌. സാംസൺ കെ.സാം ഉൾപെടെ ഉള്ളവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഉന്നതരുടെ രാഷ്ട്രീയ സമ്മർദ്ദം കാരണം പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസന്വേഷണം മുന്നോട്ട് പോവുകയോ ചെയ്തില്ല. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ മൂന്ന് പ്രതികൾ ക്രൂ രമായ ലൈം ഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പോലീസ് മതിയായ ഇടം നൽകിയതായും അന്ന് പുറത്ത് വന്നിരുന്നു.

ഇത്ര കൃത്യമായ ലൈം ഗീക പീഢന കേസിൽ ഉൾപെട്ട ആളേ എങ്ങിനെയാണ്‌ ഒരു ആശുപത്രിയിൽ കുട്ടികളേ ചികിൽസിക്കാൻ നിയമിച്ചത്. അതും വ്യാജ പീഡിയാട്രീഷനായി. ഇതിനെല്ലാം മറുപടി പറയേണ്ടത് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയാണ്‌. ഒരു ആശുപത്രി കെട്ടിടവും കുറെ ഉപകരണവും വയ്ച്ച് എല്ലാ ധാർമ്മികതയും ഉപേക്ഷിച്ച് ഇത്തരം രീതിയിൽ കുറ്റകൃത്യം ചെയ്യരുത്. രോഗികളേ ചികിൽസിക്കാൻ അതും കുട്ടികളേ ചികിൽസിക്കാൻ അറിഞ്ഞ് കൊണ്ട് എങ്ങിനെയാണ്‌ ഇത്തരത്തിൽ ഉള്ള ഒരാളേ നിയമിക്കുന്നത്. ഇത്തരം ആശുപത്രികളേ നാട്ടുകാർക്കും ജനങ്ങൾക്കും എങ്ങിനെ വിശ്വസിക്കാൻ സാധിക്കും

വ്യാജ ബിരുദവും യോഗ്യത ഇല്ലാത്ത ഡോക്ടർമാരേയും കൊണ്ട് കേരളത്തിലെ എത്ര ആശുപത്രികൾ രോഗികളേ ചികിൽസിപ്പിക്കുന്നു. ഇതിന്റെ ഒരു കണക്കും സംസ്ഥാന സർക്കാരിനോ ഡോക്ടർമാരുടെ യോഗ്യതാ പരിശോധന നടത്തുന്ന മെഡിക്കൽ കൗൺസിലിനോ ഇല്ല. പാലായിലെ മാർ സ്ളീവാ ആശുപത്രിയിൽ ഡോ ലിസി തോമസ് അംഗീകൃത മെഡിക്കൽ യോഗ്യത ഇല്ലാതെ നെഫ്രോളജിയിൽ വ്യാജമായി പ്രാക്ടീസ് ചെയ്യുന്നത് മുമ്പ് കർമ്മ ന്യൂസ് തന്നെ പുറത്ത് വിട്ടിരുന്നു. ഒരാഴ്ച്ച മുമ്പാണ്‌ ശാസ്താം കോട്ടയിലെ ആശുപത്രിയിൽ യോഗ്യത ഇല്ലാത്ത ഡോക്ടർ ചികിൽസിച്ച് രോഗി മരിച്ച പരാതി ഉയർന്നത്. കേരളത്തിലെ ആശുപത്രികളിൽ എത്ര വ്യാജ ഡോക്ടർമാർ ഉണ്ടെന്നും എത്ര വ്യാജ എം ഡി മാരും , പി ജി കാരും ഉണ്ടെന്നും എന്തുകൊണ്ട് കണക്കെടുക്കാൻ സംസ്ഥാന സർക്കാരും ഐ എം എ പോലും തയ്യാറാകുന്നില്ല. എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ മറ്റ് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല.

നൂറു കണക്കിനു കോടി മുടക്കി ആശുപത്രികൾ ഉണ്ടാക്കി അവിടെ കോഴ്സ് തോറ്റവരേയും, യോഗ്യത ഇല്ലാത്തവരേയും നിയമിച്ചാൽ ആരും അറിയില്ല. ഈ മേഖലയിൽ ഒരു പരിശോധനാ സവിധാനവും ഇല്ല. കുറഞ്ഞ ചിലവിൽ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഡോക്ടർമാർ എന്ന പേരിൽ ക്ളിനിക്കുകൾ കേരളത്തിൽ നടത്തുന്നവരും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നവരുടേയും കാര്യത്തിലും എന്ത് ഗ്യാരണ്ടിയാണുള്ളത്.രോഗിക്ക് കൃത്യമായ മരുന്ന് അല്ലാ എങ്കിൽ അത്തരം ഔഷധങ്ങൾ എല്ലാം വിഷം ആണ്‌. മരുന്ന് മാറിയാലും വിഷം ആകും.