മോശം മെസേജ് അയച്ചയാള്‍ക്ക് സംയുക്ത നല്‍കിയ മുട്ടന്‍ പണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. തീവണ്ടി, ലില്ലി, കല്‍കി, ഇടക്കാട് ബെറ്റാലിയന്‍, വെള്ളം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം മലയാളികള്‍ക്ക് മുന്നിലെത്തി. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികയാണ് സംയുക്ത. മലയാളം കൂടാതെ തമിഴ് സിനിമകളിലും സംയുക്ത മേനോന്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും താരം ഏറെ സജീവമാണ്.

അടുത്തിടെ നടി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍ തനിക്ക് മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടികൂടി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ സംയുക്തയുടെ ചാറ്റില്‍ എത്തി താരത്തെ ഫോളോ ചെയ്യുന്ന ഒരാള്‍ നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു. ഈ ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത രംഗത്തെത്തിയത്. ഇയാളുടെ ചോദ്യത്തോട് നടി പ്രതികരിച്ചില്ല. പകരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ബോള്‍ഡായിട്ടുളള ചിത്രങ്ങള്‍ പങ്കുവെക്കാറുളള താരമാണ് സംയുക്ത. മറ്റ് നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായ പോസ്റ്റുകളാണ് സംയുക്ത മേനോന്റെതായി വരാറുളളത്. യാത്രകളോട് വലിയ താല്‍പര്യമുളള താരമാണ് നടി. മുന്‍പ് തന്‌റെ യാത്രാ ചിത്രങ്ങളും സംയുക്ത മേനോന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.