തടികുറഞ്ഞ് സുന്ദരിയായി സംയുക്ത, പുത്തൻ ഫോട്ടോകൾ വൈറൽ

2018ൽ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി. ഈയ്യടുത്തായി സംയുക്തയുടെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി.

തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് നായിക സംയുക്ത മേനോൻ. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. നേരത്തെ സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റർ വെെറലായിരുന്നു.


സംയുക്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിങ്ങൾ സ്വയം അഭിമാനിക്കുന്നതുവരെ നിർത്തരുത്, കാരണം വേദന താൽക്കാലികമാണ്, പക്ഷേ അഭിമാനം എന്നേക്കുമുള്ളതാണ്’ എന്നാണ് ചിത്രത്തോടൊപ്പം സംയുക്ത കുറിച്ചിരിക്കുന്നത്. കടുവ എന്ന സിനിമയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. ഗാലിപാട 2 എന്ന സിനിമയിലൂടെ ഈ വർഷം കന്നഡയിലും അരങ്ങേറുന്നുമുണ്ട്. ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിക്കുകയുണ്ടായി.