ഇതാണ് വീട്ടിലെ അവസ്ഥ, സംയുക്ത വര്‍മ്മ തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. 2002ല്‍ ആയിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും തമ്മിലുള്ള വിവാഹം നടന്നത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന സംയുക്ത യോഗകളും കുടുംബ ജീവിതവുമായി തിരക്കിലാണ്. ഇപ്പോള്‍ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി രംഗത്ത് എത്തിയിരിക്കുകയാണ്. വീട്ടില്‍ സിനിമ ചര്‍ച്ചകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ലെന്ന് സംയുക്ത വര്‍മ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സിനിമ ചര്‍ച്ചകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നാണ് താരം പറയുന്നത്.

സിനിമ ചര്‍ച്ചകള്‍ ഒന്നും വീട്ടില്‍ നടക്കാറില്ല. അഭിപ്രായങ്ങള്‍ ചോദിക്കും പറയും അത്ര തന്നെ. ബിജുവേട്ടന്റെ സിനിമ ഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. ഹിറ്റാകുമ്പോള്‍ അമിതമായി സന്തോഷിക്കാറില്ല. ഫ്‌ളോപ്പ് ആകുമ്പോള്‍ ദുഖവുമില്ല, പിന്നെ അദ്ദേഹം അസ്വസ്ഥനാണെന്നു തോന്നുമ്പോള്‍ മാനസിക പിന്തുണ നല്‍കാറുണ്ട്. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്ക് നല്‍കാറില്ലേ അതുപോലെതന്നെ.

ചില സിനിമകളില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നും ഈ സീനില്‍ ബിജുവേട്ടന്‍ ഉഴപ്പിയിട്ടില്ലേ എന്ന്. അത് എനിക്ക് മാത്രമേ മനസിലാകൂ. ചോദിക്കുമ്പോള്‍ സംഭവം കൃത്യമായിരിക്കും. മോന്‍ ദക്ഷന് അച്ഛന്‍ മാത്രമാണ് സിനിമ താരം. ഞാനും ബിജുവേട്ടനും അഭിനയിച്ച മഴ എന്ന സിനിമയിലെ പാട്ട് സിനിമയില്‍ വന്നപ്പോള്‍ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവന്‍ പറഞ്ഞു. അച്ഛന്‍ നന്നായിട്ടുണ്ടല്ലോ. അപ്പോള്‍ അമ്മ ചോദിച്ചു ആരാ കൂടെ എന്ന് മനസ്സിലായോ എന്ന്. അപ്പോള്‍ ഒന്ന് കൂടി അടുത്ത് പോയി നോക്കിയിട്ട് ചോദിച്ചു. കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ.. അതാരാ? എന്ന് ഇതാണ് വീട്ടിലെ അവസ്ഥയെന്നും സംയുക്ത വ്യക്തമാക്കുന്നു.