ആവിഷ്‌കാര സ്വാതന്ത്ര്യമായാലും മറ്റെന്ത് തേങ്ങയായാലും എല്ലാവര്‍ക്കും ഒരു പോലെ, അല്ലായെങ്കില്‍ ആര്‍ക്കും വേണ്ട, സന്ദീപ് ആര്‍ വചസ്പതി പറയുന്നു

ബിജെപി നേതാവ് സന്ദീപ് ആര്‍ വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഹിന്ദുക്കള്‍ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അവരുടെ വിശ്വാസങ്ങളെയും രീതികളെയും അവഹേളിക്കാം. ന്യുനപക്ഷങ്ങള്‍ സംഘടിതരും വോട്ട് ബാങ്കും ആയത് കൊണ്ട് അവരെ പേടിക്കണം, അവരെ വാക്ക് കൊണ്ട് പോലും നോവിക്കരുത്. ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെ പറയും?. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വര്‍ഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് സന്ദീപ് കുറിച്ചു

സന്ദീപ് ആര്‍ വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓരോ മതേതര വാദികളും നൂറു വട്ടം മനസ്സിരുത്തി ഈ പ്രസ്താവനകള്‍ വായിക്കണം, പ്രത്യേകിച്ച് ഹിന്ദുക്കള്‍. ഹിന്ദുക്കള്‍ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അവരുടെ വിശ്വാസങ്ങളെയും രീതികളെയും അവഹേളിക്കാം. ന്യുനപക്ഷങ്ങള്‍ സംഘടിതരും വോട്ട് ബാങ്കും ആയത് കൊണ്ട് അവരെ പേടിക്കണം, അവരെ വാക്ക് കൊണ്ട് പോലും നോവിക്കരുത്. ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെ പറയും?. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വര്‍ഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇവരോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. പറയാനുള്ളൂ…. ആവിഷ്‌കാര സ്വാതന്ത്ര്യമായാലും മറ്റെന്ത് തേങ്ങയായാലും എല്ലാവര്‍ക്കും ഒരു പോലെ. അല്ലായെങ്കില്‍ ആര്‍ക്കും വേണ്ട…..

(ലേഖകന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചത്)