അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടി ഭാവനയുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി ഷഹനയുടെ കാര്യത്തിലും കാണിക്കണം, സംഗീത ലക്ഷ്മണ പറയുന്നു

മോഡലും നടിയുമായ ഷഹനയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് അഡ്വ. സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടി ഭാവനയുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നികേഷ് കുമാറും റിപ്പോര്‍ട്ടര്‍ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണം. പ്ലീസ് . ഇരയ്ക്ക് നീതി കിട്ടും വരെ ഇരുട്ടിവെളുക്കുവോളം നിങ്ങള്‍ ഈ കേസിനെ കുറിച്ച് വാര്‍ത്തകള്‍ എല്ലാ മണിക്കൂറിലും പടച്ചു വിടണം.-സംഗീത ലക്ഷ്മണ കുറിച്ചു

മോഡലും നടിയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോഴിക്കോട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഡലും നടിയുമായ ഒരു യുവതിയുടെ മരണം സംബന്ധിച്ച വാര്‍ത്താവതരണം ഇത്രേം കൊണ്ടവസാനിപ്പിച്ചേക്കരുത്. ഈ മരണം ഒരു ഒറ്റെപ്പെട്ട സംഭവമായി കാണരുത്. കേരള നാട്ടിലെ ഏത് യുവനടിക്കും മോഡലിനും സംഭവിക്കാവുന്ന തരം മരണമാണിത്. കേവലമൊരു കുടുംബപ്രശ്‌നമായി ഇപറഞ്ഞ സംഭവത്തെ എഴുതിതള്ളരുത്. പ്ലീസ് . അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടി ഭാവനയുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി നികേഷ് കുമാറും റിപ്പോര്‍ട്ടര്‍ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണം. പ്ലീസ് . ഇരയ്ക്ക് നീതി കിട്ടും വരെ ഇരുട്ടിവെളുക്കുവോളം നിങ്ങള്‍ ഈ കേസിനെ കുറിച്ച് വാര്‍ത്തകള്‍ എല്ലാ മണിക്കൂറിലും പടച്ചു വിടണം. SP അല്ലാത്ത ജോര്‍ജ് ജോസഫ് പോലുള്ള വേസ്റ്റുകളും റ്റി.ഡി. മിനിയും ആശാ ഉണ്ടത്താനും ജയശങ്കരനും ഇതാദികളും പറയുന്ന ലീഗല്‍ഊളത്തരങ്ങള്‍ കൊണ്ട് വാര്‍ത്താചാനുലകളുടെ പ്രൈം ടൈം നിറഞ്ഞാടണം. പുട്ടിലെ പീര പോലെ മറ്റു ചിലരെയും കാണാനും കേള്‍ക്കാനും ജനത്തിന് അവസരമുണ്ടാവണം.

ഡബ്ല്യു ചീ ചീ എത്രയും വേഗം ഫേസ്ബുക്ക് പോസ്റ്റിടണം, കൂട്ടത്തോടെ പോയി മുഖ്യമന്ത്രിയെ കണ്ട് സെല്‍ഫി പിടിക്കണം. കറുത്ത കുപ്പായമണിഞ്ഞൊരുങ്ങി പോയിരുന്ന് പത്രസമ്മേളനം നടത്തണം. കൊഞ്ഞ കൊഞ്ഞ മലയാളത്തില്‍ മലവെള്ളത്തില്‍ മീന്‍ പിടിക്കും പോലുള്ള നിലപാടുകള്‍ വിളംബരം ചെയ്യണം ഡബ്ല്യു ചീ ചീ. എന്നാല്‍, ഒറ്റ ഹിറ്റ് പോലും അവകാശപെടാനില്ലാത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചു വാര്യരെ ഡബ്ല്യു ചീ ചീ കൂട്ടിന് ഇത്തവണ പ്രതീക്ഷിക്കരുത്. അവളെ വിളിക്കണ്ട അവള്‍ വരില്ല. അണുവിണ അനങ്ങില്ല അവള്‍. കാ മാ ന്ന് പോലും അവള്‍ മിണ്ടില്ല ഷഹ്നയ്ക്ക് വേണ്ടി. ഡബ്ല്യു ചീ ചീക്ക് പോലും വേണ്ടാത്ത ഭാഗ്യലക്ഷ്മിക്കും മാലാ പാര്‍വ്വതിക്കും ചാനല്‍ ചര്‍ച്ചകളില്‍ അവസരങ്ങള്‍ കൊടുത്ത് കൊണ്ട് മാധ്യമക്കാര് ഡബ്ല്യു ചീ ചീക്ക് പണി കൊടുക്കണം.
ഷഹ്നയ്ക്ക് നീതി കിട്ടാന്‍ വേണ്ടി വഞ്ചി സ്‌ക്വയറില്‍ ഉത്തേജനകൂട്ടായ്മ വിളിച്ചുകൂട്ടണം ഭൂലോകഊള ബൈജു കൊട്ട. അവന്‍ വിളിച്ചാല്‍, കൊള്ളാവുന്ന ഒരു സിനിമാനടിയോ അതുമല്ലെങ്കില്‍ മെനയുള്ള ഒരു സിനിമയുടെയെങ്കിലും ഭാഗമായി പണിയെടുത്തിട്ടുള്ള ഒരു സിനിമാ പ്രവര്‍ത്തകയെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ സന്‍മനസ്സ് കാണിക്കണം.

ഇന്‍ ദ് മീന്‍ വൈല്‍ പോലീസ് കേസിന്റെ അന്വേഷണചുമതല കേരളത്തിന്റെ ഷെര്‍ലോക്ക് ഹോംസ് ശ്രീമാന്‍ ബൈജു പൗലോസിനെ ഏല്‍പ്പിക്കണം. അടുത്ത 5 വര്‍ഷത്തേക്ക് ഓന് പണിയുണ്ടാവട്ട്. കുറെ കൂതറകള്‍ പിന്നേം പൊതുജനമദ്ധ്യത്തിലേക്ക് ഇറങ്ങി നിന്ന് ഉറഞ്ഞ് തുള്ളട്ടെ. നാടിന് എന്തെങ്കിലുമൊക്കെ നേരംബോക്കുണ്ടാവട്ടെ. ഇതിനിടയില്‍, ഇത്രയുമൊക്കെ സംഭവിച്ചാല്‍ കാര്യങ്ങള്‍ക്ക് മേമ്പൊടിയുണ്ടാക്കാനും ഊളകളെ ചൊറിഞ്ഞ് മാന്തിയിളക്കാനും ഞാനിവിടൊക്കെ തന്നെയുണ്ടാവും. തൃശൂര്‍ സ്വദേശി മേനോന്‍ പെങ്കൊച്ചിന് മാത്രം മതിയോ നീതി, കാസര്‍ഗോഡ് സ്വദേശി താത്ത പെങ്കൊച്ചിന് നീതി വേണ്ടേ എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനൊന്നും ഞാന്‍ ചോദിക്കുകയുമില്ല. പ്ലീസ് നോട്ട്!