പ്രതീക്ഷയുള്ള തലമുറ എന്ന മുഖ്യമന്ത്രി പറയുമ്പോഴാണ് ​ന​​ഗ്നചിത്രം ആവശ്യപ്പെട്ട് യുവാക്കൾ മെസേജ് അയക്കുന്നത്- സാനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ മറ്റൊരു യുവതിയുടെ നഗ്നചിത്രം അയച്ചുനൽകി സമാനമായ രീതിയിൽ ചിത്രമിടാൻ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങൾക്കായി പൊരുതേണ്ടി വരുമെന്ന് താൻ കരുതിയില്ലെന്ന് സാനിയ പറയുന്നു.

പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ പ്രതീക്ഷയുള്ള തലമുറ എന്ന മന്ത്രിയുടെ അഭിസബോധന കേട്ടശേഷം ഇത്തരമൊരു സന്ദേശം വന്നപ്പോഴുള്ള വൈരുദ്ധ്യത്തെയാണ്‌ സാനിയ ചൂണ്ടിക്കാണിച്ചത്.

‘ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടൻ കമന്റുകൾ കാണുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന്’ സാനിയ പറയുന്നു.