സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം സന്തോഷ്‌ പണ്ഡിറ്റ്‌ വെളിപ്പെടുത്തുന്നു

സിനിമയില്‍ വന്ന സമയത്ത് ഒരുപാട് ആളുകള്‍ കളിയാക്കിയ വ്യക്തി ആയിരുന്നു നടന്‍ സന്തോഷ പണ്ഡിറ്റ്‌. അദ്ദേദ്ദേഹത്തിന്‍റെ സിനിമകളും ഷോകളും ആളുകള്‍ കണ്ടിരുന്നത്‌ ചിരിക്കാനും കളിയാക്കാനും വേണ്ടി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയം നിരന്തരം വിമർശനത്തിന് ഇടയായിരുന്നു. എന്നാൽ ഇപ്പോൾ മമ്മുട്ടിയുടെ കൂടെ പോലും സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ അഭിനയിച്ചു.

നല്ലൊരു സര്‍ക്കാര്‍ ജോലി ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചു താന്‍ സിനിമയില്‍ വന്നതെന്ന് സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ കാരണവും സന്തോഷ് തന്നെ വെളിപ്പെടുത്തുന്നു. അന്ന് സന്തോഷ് വ്യക്തമാക്കിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാസം 45000 രൂപ തനിക്ക് ലഭിക്കുന്ന ജോലിയായിരുന്നുവെന്നും എന്നാൽ അതിൽ പുതുമ ഒന്നും തോന്നിയില്ല. ഒരു സാധരണ മനുഷ്യൻ ജീവിതത്തിൽ എഴുനേൽക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു, സെക്സ് എന്നിവ മാത്രമാണ് ജീവിതത്തിൽ നടക്കുന്നത്. ഒരു സാധരണക്കാരൻ എന്നാൽ സിനിമയിലെ ജൂനിയർ ആര്ടിസ്റ്റിന് തുല്യമാണ്, നായകൻ ഡാൻസ് കളിക്കുമ്പോൾ അത്രെയും കഷ്ടപ്പെട്ട് അവരും കളിക്കുന്നു. ഒരുപക്ഷെ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ചരമ കോളത്തിൽ പോലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പേര് കാണാൻ സാധിക്കലായിരുന്നു ആ തീരുമാനമാണ് ഫേമസാകാൻ പ്രേരിപ്പിച്ചത് എന്നും പണ്ഡിറ്റ്‌ പറയുന്നു.

അധികം കഷ്ടപെടാതെ ഫേമസാകാൻ ക്രിക്കറ്റ്‌, രാഷ്ട്രീയം, സിനിമ മാത്രമായിരിന്നു മുന്നിൽ, ക്രിക്കറ്റിൽ അബദ്ധത്തിൽ സെഞ്ച്വറിയോ വിക്കെറ്റൊ നേടിയാൽ പ്രസിദ്ധനാകം, ഏത് നാലാം ക്ലാസുകാരനും മന്ത്രിയാകാം, 56 വയസ്സ് വരെ സർവീസിൽ ഇരുന്നാൽ ഒന്നേകാൽ കോടി രൂപയാകും അകെ സമ്പാദ്യം എന്നാൽ സിനിമയിൽ നടൻമാർ ഇരുപത് ദിവസം കൊണ്ട് 6 കോടി വരെ ഉണ്ടാക്കുന്നു അപ്പോളാണ് സൂപ്പർസ്റ്റാറാകാൻ തോന്നിയതെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു.

ഇദ്ദേഹം ബുദ്ധിമാനാണോ അതോ വിവരം ഇല്ലാത്ത മനുഷ്യനാണോ എന്ന് പോലും ആളുകള്‍ ചര്‍ച്ച ചെയ്തിരുന്നു ആ സമയത്ത് ചില ആളുകള്‍ പറഞ്ഞിരുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു ബുദ്ധിമാന്‍ ആണെന്നാണ്‌ അദ്ദേഹത്തിനു ചില കാര്യങ്ങള്‍ ചെയ്യണം അത് ആളുകള്‍ കാണണം അദ്ദേതെ കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യണം കേരളത്തില്‍ സിനിമ മേഖലയില്‍ അദ്ദേഹം പ്രശസ്തന്‍ ആകണം അതിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വിജയിച്ചു എന്നാണു ചിലര്‍ പറയുന്നത്.