മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി- സന്തോഷ് വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. സന്തോഷിന്റെ പല വാക്കുകളും പിന്നീട് ചർച്ചയായിരുന്നു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ സന്തോഷ് വർക്കിയുടെ പുതിയ പോസ്റ്റ് വൈറൽ. മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി എന്നാണ് സന്തോഷ് വർക്കി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്ക‍ഴിഞ്ഞു. ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്. അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും’ മുൻപ് സന്തോഷ് വർക്കി അന്ന് പറഞ്ഞിരുന്നു.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.