വളർത്തുനായയ്ക്കൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച്‌ സനുഷ

ബാലതാരമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നായികയാണ് സനുഷ.ആദ്യ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ്.നിരവധി വേഷങ്ങൾ ബാലതാരമായി സനുഷ അണിഞ്ഞിട്ടുണ്ട്.കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തികാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു.2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി

ആദ്യ ചിത്രം തമിഴിലായിരുന്നു.മലയാളത്തിൽ മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു.ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല.2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല.ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ

സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ.തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.അടുത്തിടെ താൻ വിഷാദരോ​ഗത്തിന് അടിമയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് സനൂഷ രം​ഗത്തെത്തിയത്.ഇത് വലിയ ചർച്ചയായിരുന്നു.ഇപ്പോൾ തന്റെ പെറ്റ് ഡോ​ഗിനൊപ്പമുള്ള രസകരമായ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്.ജ​ഗ്​ഗുവിനെ ചാടിക്കാനുള്ള കഠിന ശ്രമത്തിലാണ് സനൂഷ. എന്നാൽ പലവിധ അടവുകൾ എടുത്തിട്ടും ജ​ഗ്​ഗു ചാടുന്നില്ല എന്നാണ് പറയുന്നത്. ജ​ഗ്​ഗുവിന് ചുറ്റും നിന്നു ചാടുന്ന സനൂഷയാണ് വിഡിയോയിൽ.ജിങ്ഗിടി പല വിധ അടവുകൾ എടുത്തിട്ടും ജമ്പ് ചെയ്യാത്ത ബൈറ്റർ ജ​ഗ്​ഗു ബോയ്.ഇങ്ങനെ ഒരു ചെറുപ്പകാലം അവനുണ്ടായിരുന്നു-സനൂഷ കുറിച്ചു.രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്