കാണുമ്പോഴെല്ലാം ചേർത്തു പിടിക്കുന്ന ചേച്ചി, കാവ്യയ്ക്കൊപ്പമുള്ള പഴയകാല ഫോട്ടോയുമായി സനുഷ

ബാലതാരമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നായികയാണ് സനുഷ. ആദ്യ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ്. നിരവധി വേഷങ്ങൾ ബാലതാരമായി സനുഷ അണിഞ്ഞിട്ടുണ്ട്. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. 2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി.

ഇപ്പോഴിതാ, കാവ്യമാധവനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇൻസ്റ്റാഗ്രാമിലാണ് കാവ്യയ്ക്കൊപ്പമുള്ള ചിത്രം സനുഷ പങ്കുവെച്ചത്. കാണുമ്പോഴെല്ലാം വളരെ സ്നേഹത്തോടെ പെരുമാറുകയും, ചേർത്തുപിടിക്കുകയും ചെയ്യുന്ന ചേച്ചിയാണ് കാവ്യയെന്ന് സനുഷ പറയുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് കാവ്യ എടുത്തിരിക്കുന്ന കുട്ടി ആരാണെന്ന് അറിയാമോയെന്നാണ് സനുഷ ചോദിക്കുന്നത്. കുറിപ്പിങ്ങനെ

പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ അവർ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാൻ പറയും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്‌പ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്. എല്ലായ്‌പ്പോഴും വിനയാന്വിതനായിരിക്കുകയും, നിങ്ങളുടേതായ രീതിയിൽ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുക

മലയാളത്തിൽ മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ. സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.