പുകവലിച്ച് സനുഷ, പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് ഉപദേശവും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തിയ നടി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ ലോകത്തും സനുഷ സജീവമാണ്. പലപ്പോഴും നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ചിലപ്പോഴൊക്കെ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളുമുണ്ടാകാറുണ്ട്. ഇതിന് നടി മറുപടിയും നല്‍കാറുണ്ട്.

സനുഷ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വിമര്‍ശനങ്ങളോ സൈബര്‍ ആക്രമണത്തിനോ സാധ്യത ഉണ്ടെന്ന് തെളിയിക്കുന്നതാണ്. ചുണ്ടത്ത് സിഗരറ്റും കൈയ്യില്‍ കാര്‍ഡുമായും ഇരിക്കുന്ന രണ്ട് ചിത്രങ്ങളാണ് സനുഷ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

‘മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങള്‍ പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല’ എന്ന് അടികുറിപ്പ് നല്‍കിയാണ് ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം സിഗരറ്റ് വലിച്ചു കൊണ്ട് തന്നെ വേണോ പുകവലിക്കെതിരെയുള്ള സന്ദേശ നല്‍കേണ്ടതെന്നാണ് ചിലര്‍ നടിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രവും അടികുറിപ്പും തമ്മില്‍ യോജിക്കുന്നില്ലയെന്നും ഫോട്ടോ കണ്ടാല്‍ പുകവലിക്ക് പ്രചോദനം നല്‍കുന്നതാണെന്നാണ് ചിലര്‍ പറയുന്നു.