ചേട്ടന്റെ വളം കൊള്ളാം, ചക്കപ്പോത്തുപോലെയായെന്ന് ആരാധകൻ, മാസ്സ് മറുപടിയുമായി ഭർത്താവ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

എന്നാൽ വിവാഹശേഷം വണ്ണം വെച്ചെന്നുളള ധാരാളം കമന്റുകൾ ശരണ്യയെത്തേടിയെത്തിയിരുന്നു. കഴിഞ്ഞദിവസം ശരണ്യ പങ്കുവെച്ച ഒരു ടിക് ടോക് വീഡിയോയിൽ ശരണ്യയെ കളിയാക്കുന്ന തരത്തിലുള്ള കമന്റുകൾ വന്നിരുന്നു. കമന്റിട്ട ആൾക്ക് ഭർത്താവ് തന്നെ മാസ്സ് മറുപടിയും നൽകി. “ചക്ക പോലെയായി, മനസിലാവണില്ല.. ഈ ചേട്ടന്റെ വളം കൊള്ളാം ” എന്നായിരുന്നു കമന്റ്‌. ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. എന്റെ ഭാര്യക്ക് വണ്ണം വെച്ചിട്ടുണ്ടെങ്കിൽ അത് കുറയ്ക്കാനും അറിയാം. അത് താങ്കളെ ബാധിക്കുന്ന കാര്യമല്ല. രണ്ടാമത്തെ കാര്യം നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വളം അന്വേഷിച്ചു പോകുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഷണ്ഡത്വം എന്തെങ്കിലും ഉണ്ടെങ്കിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ കാണിക്കു ”. എന്നാണ് ഭർത്താവ് മറുപടി നൽകിയത്. ഇത്തരം ആളുകൾക്ക് ഈ മറുപടി ഉചിതമാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ജന്മം നൽകിയ കുഞ്ഞിനെ നല്ല രീതിയിൽ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ആ നേരത്ത് ഞാൻ ജിമ്മിൽ പോയി ശരീര ഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണി ആവും. ഞാനെന്തിനാണ് വെറുതെ ബാലശാപം വാങ്ങിവെക്കുന്നതെന്ന് ശരണ്യ നേരത്തെ പറഞ്ഞിരുന്നു