ഇസ്രയേലിന്റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ല, ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറാണെന്ന് സരിഗ അപ്പാരൽസ്

ഇസ്രയേൽ സൈന്യത്തിന് ആവശ്യമായ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ല. കണ്ണൂരിൽ നിന്ന് അയക്കില്ലെങ്കിൽ പാലക്കാട് നിന്ന് ഇസ്രായേലിന് ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറാണെന്ന് സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ശശീന്ദ്രൻ അറിയിച്ചു. പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട്.

അതേസമയം യുദ്ധം അവസാനിക്കാത്ത ഇസ്രയേലിലേക്ക് യൂണിഫോം നിർമിച്ച് നൽകില്ലെന്ന് കണ്ണൂരിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പാരൽസ് അറിയിച്ചിരുന്നു. ഒരു ലക്ഷം യൂണീഫോമുകളുടെ അടിയന്തര ഓർഡറാണ് ഇസ്രയേൽ മരിയൻ അപ്പാരൽസിന് നൽകിയത്.

മരിയൻ അപ്പാരൽസ് ഇസ്രയേൽ സൈനത്തിന് 2012 മുതൽ യൂണിഫോം നിർമിച്ച് നൽകുന്നുണ്ട്. മരിയൻ അപ്പാരൽസ് 15 വർഷമായി വ്യവസായ വളർച്ച കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. കയറ്റുമതിക്കാവശ്യമായ വസ്തങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഇസ്രയേൽ സൈനത്തിന് മാത്രമല്ല, ഖത്തർ, ഫിലിപ്പീൻസ്, കുവൈത്ത്, എന്നി രാജ്യങ്ങളിലെ സൈനത്തിനും ഇവിടെ നിന്നാണ് യൂണിഫോം നിർമിക്കുന്നത്.