തൊഴില്‍ തട്ടിപ്പു കേസ്; സരിത എസ് നായരെ മെയ് മൂന്ന് വരെ കസ്റ്റഡിയില്‍ വിട്ടു

തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതി സരിത എസ് നായരെ കസ്റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ അനുമതി. കണ്ണൂരിലെ ജയിലിലെത്തി നേരത്തെ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്നം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകളാണ് സരിതയുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.