അലങ്കാര ചെടികളിലേ ഈ വിഷ ചെടിയേ സൂക്ഷിക്കുക,

വീട്ടുമുറ്റത്ത് അലങ്കാരസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് കേരളീയര്‍ക്ക് ഒരു ശീലവും വീടുകള്‍ക്ക് ഐശ്വര്യവുമാണ്..എന്നാല്‍ സാധാരണ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഭംഗിക്കായി ചെടിച്ചട്ടിയിലും മറ്റും നട്ടുപിടിപ്പിക്കുന്ന സര്‍പ്പപോള എന്ന സസ്യം ഒരു നിശബ്ദകൊലയാളിയാണ് എന്നുള്ളത് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല..സാധാരണ വീട്ടുമുറ്റങ്ങളില്‍ കാണപ്പെടുന്ന വെളുത്ത കുത്തോട്കൂടിയ പരന്ന ഇലയുള്ള സസ്യമാണ് സര്‍പ്പപ്പോള..പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍പോലും വലിയ അളവില്‍ ഭംഗിക്കായി ഈ ചെടി നട്ടുപിടിപ്പിക്കുന്നവര്‍ ഏറെയാണ്..

എന്നാല്‍ tiffin ബാച്ച് അല്ലെങ്കില്‍ tumba plant എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം അതി മാരക വിഷം പേറുന്ന ഒരു നിശബ്ദകൊലയാളിയാണ് ..കാല്‍സ്യം ഓക്‌സൈഡ് ധാരാളമായി അടങ്ങിയിരിക്കുന്ന സര്‍പ്പപ്പോള എന്ന ഈ വിഷ ചെടിക്ക് ഒരു കുഞ്ഞിന്റെ ജീവനെ 60 സെക്കന്‍ഡ് കൊണ്ടും പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ജീവനെ 15 മിനിറ്റ് കൊണ്ടും ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു..