ശശി തരൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, മോദിയെ ശിവലിംഗത്തിലെ തേൾ പരാമർശം

മത വികാരം വൃണപ്പെടുത്തിയ കേസിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ശശി തരൂര്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് തരൂരിനെതിരെ കേസ് എടുത്തിരുന്നത്.ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്.

കേസ് ലാഘവത്തോടെ കരുതിയ തരൂർ ഇപ്പോൾ ഊരാക്കുടുക്കിലേക്ക് നീങ്ങി. പരാതിക്കാരൻ ഇതിനിടെ കേസിൽ നിന്നും പിൻ മാറാൻ നീക്കം നടത്തി എങ്കിലും കോടതി നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. പരാതിക്കാരനായ   രാജീവ് ബബ്ബറിനും കോടതിയിൽ ഹാജരാകാത്തതിന് 500 രൂപ പിഴ വിധിച്ചിട്ടുണ്ട്. പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ ജൂണിൽ ഹാജരായ തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു. ഏതായാലും തേൾ പരാമർശം ഇപ്പോൾ തരൂരിനെ തിരിഞ്ഞു കുത്തുകയാണ്‌. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെതിരെയാണ് നടപടി.