അതിര്‍ത്തി അശാന്തം, ചൈനയുടെ പ്രകോപനം തുടരുന്നു

indian force in china border

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല. ഉന്നതതല ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗല്‍വാനില്‍ ചൈനയുടെ പ്രകോപനം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇന്ത്യ ആണെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. ഗല്‍വാന്‍ താഴ്വര ചൈനയുടേത് ആണെന്ന അവകാശവാദത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്ത്യയുടെ ചൈനീസ് നീക്കം യാതൊരു തരത്തിലും ഫലം കാണില്ലെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി ഇന്ത്യ പറയുമ്പോഴും ഗല്‍വാനില്‍ ചൈന വന്‍തോതില്‍ പടയൊരുക്കം നടത്തുന്നതായാണ് വിവരം. സ്വതന്ത്ര ഏജന്‍സികള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന വന്‍തോതില്‍ നിര്‍മാണ് പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്ക് എതിരെയുള്ള പടയൊരുക്കവും തുടരുന്നതായി വ്യക്തമാകുന്നത്. ജൂണ്‍ പതിനഞ്ചിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഗല്‍വാനിലെ സൈനിക പോസ്റ്റ് ചൈന പുന:സ്ഥാനപിച്ചതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.