വിപ്ലവകാരികളുടെ രാജകുമാരൻ, വീർ ദാമോദർ സവർക്കർക്കിന്ന് 140-ാം ജന്മദിനം.

മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീർ ദാമോദർ സവർക്കറുടെ 140-ാം ജന്മദിനം. ഭാരതസ്വാതന്ത്ര്യത്തിനായുള്ള വിപ്ലവപ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ച ആദ്യത്തെ ഭാരതീയനായിരുന്നു വീർ സവർക്കർ എന്ന വിനായക് ദാമോദർ സവർക്കർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്ന വീർ സവർക്കറിന്റെ ത്യാ​ഗോജ്ജ്വലമായ ജീവിതത്തെ സ്മരിക്കാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യകാല ചരിത്രം കടന്നുപോകില്ല. ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യ ഐക്യത്തിനെ മുൻനിർത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനം. ഭരണഘടനയിൽ ഇന്ത്യയുടെ ഹൈന്ദവപാരമ്പര്യത്തിനെ മുൻനിർത്തിയുള്ള അടിസ്ഥാന നിയമനിർമ്മാണം വേണമെന്ന് സവർക്കർ ആവശ്യപ്പെട്ടിരുന്നു.

റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സവർക്കറുടെ ജന്മദേശം. 1883 മെയ് മാസം 28-ന് മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദർ സവർക്കർ ജനിച്ചു. ദാമോദർ സവർക്കർക്ക് നാല് മക്കളായിരുന്നു. സവർക്കർ സഹോദരന്മാർ എല്ലാവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ രണ്ടു ജീവപര്യന്തം ശിക്ഷ നൽകിയ ഏക വിപ്ലവകാരിയാണ് സവർക്കർ. 1966 ഫെബ്രുവരി 26-ന് ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീര സവർക്കർ പ്രാണത്യാഗം ചെയ്യുകയായിരുന്നു. സവർക്കറുടെ 140-ാം ജന്മദിനത്തിലാണ് ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സവർക്കർ ജയന്തി ‘സ്വാതന്ത്ര്യ വീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാനാണ് മഹാരാഷ്‌ട്ര സർക്കാരിന്റെയും തീരുമാനം.

ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് സവർക്കർ.1905 ൽ വിദേശവസ്ത്രങ്ങൾ സധൈര്യം തീയിട്ട് പ്രതിഷേധിച്ച ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ.1906 ൽ അന്താരാഷ്ട്രാ തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ.സ്വാതന്ത്ര്യ പോരാട്ടങ്ങൾ കാരണമായി ബാരിസ്റ്റർ പട്ടം തടയപ്പെട്ട അദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവർക്കർ.

ബ്രിട്ടീഷ് കോടതികൾക്ക് നിയമപരമായ ഒട്ടേറെ തലവേദനകൾ സൃഷ്ടിച്ച അറസ്റ്റിന് വിധേയമായ ഏക ഇന്ത്യൻ നേതാവാണ് വീര സവർക്കർ.പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ. (1909)തടവ് ചാടാൻ ധൈര്യം കാണിക്കുകയും ഫ്രെഞ്ച് മണ്ണിൽ വെച്ച് അറസ്റ്റിലാവുകയും ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ.

ഗാന്ധിജിയുടെ ഘാതകന്, ബ്രിട്ടീഷുകാര്ക്ക് പാദസേവ ചെയ്തവന് എന്നിങ്ങനെ നവ ബുദ്ധിസ്റ്റുകള് എന്ന് അവകാശപ്പെടുന്നവര് ആക്ഷേപിക്കുന്ന വിനായക് സവര്ക്കര് യഥാര്ത്ഥത്തില് ആരായിരുന്നു. സവര്ക്കറുടെ ഇതിഹാസതുല്യമായ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.
മഹാരാഷ്ട്രയിലെ ഭാഗൂരില് 1883ല് ജനിച്ചു. ഒമ്പത് വയസ്സ് ആയപ്പോഴേക്കും മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ പിന്നിട് സംരഷിച്ചു പോന്നത് ജ്യേഷ്ഠന് ആയ ഗണേഷ് ആയിരുന്നു. സ്‌കൂള് പഠനകാലത്ത് തന്നെ ദേശീയതയിലേക്ക് ആകര്ഷിക്കപ്പെട്ട സവര്ക്കര് ദേശസ്‌നേഹം തുളുമ്പുന്ന അനേകം കവിതകള് രചിച്ചിരുന്നു.

തന്റെ സുഹൃത്തുക്കളെ ദേശസ്‌നേഹത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധവാന്മാരുക്കുവാന് അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു 1900 ല് സവര്ക്കറും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മിത്രമേള എന്ന സംഘടന.പിത്കാലത്ത് ഈ സംഘടന ‘അഭിനവ് ഭാരത് സൊസൈറ്റി ‘ എന്ന പേരില് അറിയപ്പെട്ടു. മെട്രിക്കുലേഷന് പാസ്സായതിന് ശേഷം 1901 ല് പൂനയിലെ ഫെര്ഗൂസണ് കോളേജില് ചേര്ന്ന സവര്ക്കര് തന്റെ ആശയങ്ങള് സുഹൃത്തുക്കളിലേക്കും എത്തിച്ചു. ഇവിടെ വച്ചാണ് ലോകമാന്യതിലകനെ സവര്ക്കര് പരിചയപ്പെടുന്നത്.ഈ കൂടിക്കാഴ്ച സവര്ക്കറിലെ സ്വാതന്ത്രസമര സേനാനിയെ വളര്ത്തുകയാണ് ചെയ്തത്.