വീണ്ടും വിവാദഫോട്ടോഷൂട്ട്,തലശ്ശേരി ബീച്ചിൽ പ്രണയാർദ്രമായി ദമ്പതികൾ

എറണാകുളം സ്വദേശി ഋഷി കുമാറിന്റെയും ലക്ഷ്മിയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൻവിവാദങ്ങൾക്ക് വഴിതെളിച്ചിരിന്നു. ചിലർ
അതിനെ അം​ഗീകരിച്ചും രം​ഗത്തെത്തിയിരുന്നു.കേരളത്തിന്റെ സംസ്ക്കാരത്തിന് യോജിച്ചതല്ല ഇത്തരം ചിത്രങ്ങളെന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം.വിഷയത്തിൽ പ്രതികരണവുമായി ദമ്പതികൾ തന്നെ രം​ഗത്തെത്തിയിരുന്നു.എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാർക്കോ പ്രശ്നമില്ലെന്നായിരുന്നു ഋഷിയുടെ അഭിപ്രായം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വേറൊരു സേവ് ദി ഡേറ്റ് വീഡിയോ വൈറലാവുകയാണ്.തലശ്ശേരി ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോഷൂട്ട്‌ ആണ്.മീത് റിതുശ എന്നിവരുടെ ഫോട്ടോഷൂട്ടാണ് വൈറൽ ആകുന്നത്.പിക്സൽ 9 വിശ്വൽ മീഡിയ ആണ് ഈ പുതിയ ഫോട്ടോഷൂട്ടിന് പിന്നിൽ. തലശ്ശേരി ധർമ്മടം ബീച്ചിലായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു