അവയവം ദാനം ചെയ്യുന്നതിന് താന്‍ തീരുമാനിച്ചെന്ന് സയനോര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. ഇപ്പോള്‍ അവയദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സയനോര. രാജ്യത്ത് അവയവ ദാതാക്കളുടെ എണ്ണം വളരെ കുറവാണെന്നും ആവശ്യക്കാരുടെ എണ്ണം കൂടുതല്‍ ആണെന്നും സയനോര പറയുന്നു. താന്‍ സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചെന്നും ഗായിക പറയുന്നു.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ;

‘രാജ്യത്ത് അവയവം ദാനം ചെയ്യുന്നവരുടെ എണ്ണവും ആവശ്യക്കാരുടെ എണ്ണവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. ദാതാക്കളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പൊതുസമൂഹത്തിന് വ്യക്തമായ അവബോധം നല്‍കേണ്ടിയിരിക്കുന്നു. അവയവ ദാനത്തിനു തയ്യാറായി മുന്നോട്ടു വരുന്നവരെയും അതിനു നേതൃത്വം നല്‍കുന്നവരെയും പിന്തുണയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. എന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങളോ?’.

ഡോക്ടേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്ന ഇന്നാണ് അവയവ ദാനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് സയനോര ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധതയറിയിച്ച സയനോരയെ നിരവധി പേരാണു പ്രശംസിച്ചത്.

https://www.facebook.com/SayanoraPhillip/videos/318676042498715/