സ്‌കൂള്‍ അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

വെള്ളറട : സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കുടുംബവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്. പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്.

പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഭര്‍തൃഗൃഹത്തില്‍നിന്ന് ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്.

വൈകീട്ട് ഒന്‍പതുമണിയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍: അജയ്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് വെള്ളറട പോലീസ് കേസെടുത്തു.