ഇരിക്കാനിടമൊരുക്കി, ഇനി എം.പിമാരുടെ എണ്ണം കൂട്ടും, പുതിയ പാർലിമെന്റിലെ ആദ്യ പ്രസംഗത്തിൽ മോദി

പുതിയ പാർലമെന്റ് മന്ദിരം കാലഘട്ടത്തിന്റെ ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലിമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തേ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ പാർലിമെന്റിലെ എം പി മാരുടെ എണ്ണം വർദ്ധിപ്പിക്കും എന്ന് കൂടി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലേ ഏറ്റവും ശ്രദ്ധേയമായ വാർത്ത പാർലിമെന്റിലെ എം പി മാരുടെ എണ്ണം വർദ്ധിപ്പിക്കും എന്നാണ്‌. ഭാവിയിൽ, എംപിമാരുടെ എണ്ണം കൂടുമ്പോൾ, അവർ എവിടെ ഇരിക്കും? അതിനാൽ, പുതിയ പാർലമെന്റ് മന്ദിരം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു,“ പ്രധാനമന്ത്രി മോദി പറഞ്ഞു.

നമ്മുടെ ഇന്ത്യയുടെ വികസനത്തിന്റെ സാക്ഷാത്കാരത്തിന്‘ ഈ പാർലിമെന്റ് മന്ദിരം സാക്ഷിയാകും. ഭാരതത്തിന്റെ വികസന തന്ത്രങ്ങൾ ഈ കെട്ടിടത്തിൽ നിന്നും ഇനി പുറത്ത് വരും. ഇന്ത്യയുടെ ഭരണം ഇനി ഈ മന്ദിരത്തിൽ നിന്നും ആയിരിക്കും.പുതിയ പാർലമെന്റിലെ ആദ്യ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു.

പ്രസംഗം നടത്തുന്നതിന് മുമ്പ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടന്ന് കയറിയ പ്രധാനമന്ത്രിയെ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും. ഇന്ത്യ കുതിച്ചുയരുമ്പോൾ ലോകമാകെ അത് ഒരു ഉണർവായിരിക്കും. കാരണം സ്നേഹത്തിനും സൗഹാർദ്ദത്തിനുമായുള്ള നമ്മുടെ അതിർത്തികളിൽ നിയന്ത്രണങ്ങൾ ഇല്ല.പുതിയ പാർലമെന്റ് മന്ദിരവും ലോകത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

‘പുതിയ പാർലമെന്റ് മന്ദിരം ആത്മനിർഭർ ഭാരതിന്റെ അതായത് സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിന്റെ സാക്ഷ്യമായിരിക്കും. വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ പ്രയാണത്തിന് ഈ കെട്ടിടം ആയിരിക്കും കേന്ദ്ര ബിന്ദു. പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകു മെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിന്റെ വികസന യാത്രയിലെ ചില നിമിഷങ്ങൾ അനശ്വരമാകുന്നു. ഇന്ന് .., പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം 60,000 തൊഴിലാളികൾക്ക് തൊഴിൽ നൽകിയെന്നും അവർക്കായി സമർപ്പിക്കപ്പെട്ട ഡിജിറ്റൽ ഗാലറിയും നിർമ്മിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം പഴയതും പുതിയതുമായ സഹവർത്തിത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹുമത പ്രാർത്ഥനയ്ക്ക് ശേഷം ആയിരുന്നു പാർലിമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം നടത്തിയത്. ഇതിനായി എല്ലാ മത ശ്രേഷ്ഠന്മാരും സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചോള സാമ്രാജ്യത്തിൽ ചെങ്കോൽ കർത്തവ്യ നിർവഹണത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി.

പാർലമെന്റ് നടപടികൾക്ക് ചെങ്കോൽ സാക്ഷിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യമാണ് നമ്മുടെ സംസ്കാരം. അടിമത്തത്തെ ഇന്ത്യ പിന്തള്ളുന്നു. പാർലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവർക്ക് വീടും ശുചിമുറിയും നിർമിച്ചതിലും സന്തോഷമുണ്ട്. വരും വർഷങ്ങളിൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങിൽ പങ്കെടുത്തിരുന്നു. പാർലമെന്റേറിയൻമാർ, മുഖ്യമന്ത്രിമാർ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഇതിനു സാക്ഷികളായി. നൂറ്റാണ്ടുകളിലേക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ ഈ മഹനീയ മുഹൂർത്തത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും സാക്ഷിയാകാൻ എത്തിയില്ല. അവരുടേയും അവർ പ്രതിനിധാനം ചെയ്യുന്ന നാടിന്റെയും ചരിത്രത്തിലേയും ഭാവിയിലേയും തീരാ നഷ്ടവും നിരാശയും ആയി ഇത് മാറി.

ചരിത്രപ്രസിദ്ധമായ ‘സെങ്കോൾ’ ബ്രിട്ടീഷുകാരിൽ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നും ‘ഞങ്ങൾ അതിന് അർഹമായ ബഹുമാനം നൽകിയിട്ടുണ്ടെന്നും’ പ്രധാനമന്ത്രി പറഞ്ഞു.’വിശുദ്ധമായ ‘സെങ്കോളിന്റെ’ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്.

ഈ പാർലമെന്റ് മന്ദിരത്തിൽ നടപടികൾ ആരംഭിക്കുമ്പോഴെല്ലാം സെൻഗോൾ നമുക്കെല്ലാവർക്കും പ്രചോദനം നൽകും,’ അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുലർച്ചെ, തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അദീനങ്ങളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി മോദി ലോക്‌സഭാ ചേംബറിൽ സ്പീക്കറുടെ കസേരയ്ക്ക് തൊട്ടുതാഴെ ‘സെങ്കോൾ’ സ്ഥാപിച്ചത്.