പ്രണയിക്കാൻ പെൺകുട്ടിയേ അന്വേഷിച്ച സെബാസ്റ്റ്യൻ പ്രകോപിതനായതിന്റെ കാരണം വെളിപ്പെടുത്തുന്നു

സ്നേഹിക്കാൻ, പ്രണയിക്കാൻ, മരണംവരെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ എന്ന സെബാസ്റ്റ്യൻ വർക്കിയുടെ പുനർ വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോക്ടർമാരായ 2 മക്കളും ഭാര്യയും തന്നെ വിട്ട് പോയപ്പോൾ പ്രവാസിയായായിരുന്നു സെബാസ്റ്റ്യൻ തിനിക്കിണങ്ങിയ ഒരു പെൺകുട്ടിയേ അന്വേഷിക്കുകയായിരുന്നു. എന്നാൽ സെബാസ്റ്റ്യന്റെ ഒരു വോയ്സ് ക്ളിപ്പ് കർമ്മ ന്യൂസ് പിന്നീട് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സെബാസ്റ്റ്യൻ. എന്തുകൊണ്ട് ഞാൻ സോഷ്യൽ മീഡിയയിൽ ചീത്ത വിളിച്ചു എന്നും കർമ്മ ന്യൂസിനെ നിശിതമായി വിമർശിച്ചും സെബാസ്റ്റ്യൻ തുറന്നു പറയുന്നു.

പതിമൂന്നാം തീയതിയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റുവന്നത്. പിന്നാലെയാണ് കർമ ന്യൂസ് വാർത്തയാക്കിയത്. തന്നെ വിവാഹത്തിനായി വിളിച്ചവരെയല്ല താൻ ചീത്ത വിളിച്ചതെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. ജീവിതം കൊടുക്കാനായാണ് ഞാൻ പരസ്യം കൊടുത്തത് അല്ലാതെ തെറിവിളിക്കാനല്ലെന്നും സെബാസ്റ്റ്യൻ പറയുന്നു

വീഡിയോ